/indian-express-malayalam/media/media_files/uploads/2021/06/covaxin-2.jpg)
ലണ്ടൻ: കോവാക്സിന് അംഗീകാരം നൽകാൻ യുകെ. രാജ്യാന്തര യാത്രക്കാർക്കുള്ള അംഗീകൃത കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇന്ത്യയുടെ കോവാക്സിനും 22 മുതൽ ഉൾപ്പെടുത്തുമെന്ന് യുകെ സർക്കാർ അറിയിച്ചു. അതായത് ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ സ്വീകരിച്ചവർക്ക് യുകെയിൽ പ്രവേശിക്കാൻ ഇനി ക്വാറന്റൈൻ വേണ്ടിവരില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച രണ്ടാമത്തെ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. കഴിഞ്ഞ മാസം കോവിഷീൽഡും യുകെയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
"യുകെയിലേക്ക് വരുന്ന ഇന്ത്യക്കാർക്ക് കൂടുതൽ സന്തോഷവാർത്ത. നവംബർ 22 മുതൽ, കോവാക്സിൻ ഉൾപ്പെടെ, ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയ കോവിഡ് വാക്സിൻ മുഴുവൻ ഡോസും പൂർത്തിയാക്കിയവർക്ക് ക്വാറന്റൈൻ ആവശ്യമില്ല,” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു.
ഇംഗ്ലണ്ടിലേക്ക് വരുന്ന 18 വയസ്സിന് താഴെയുള്ളവർക്കായുള്ള യാത്രാ നിയമങ്ങളും യുകെ സർക്കാർ ലഘൂകരിച്ചിട്ടുണ്ട്. അവരെ ഇനി മുതൽ വാക്സിനേറ്റഡായി കണക്കാക്കും. അതോടെ കോവിഡ് ടെസ്റ്റ് ക്വാറന്റൈൻ എന്നിവയി നിന്ന് ഒഴിവാക്കപ്പെടും. അവർ യുകെയിൽ എത്തിയ ശേഷം മാത്രം പരിശോധന നടത്തിയാൽ മതി.
Also Read: ഭോപ്പാലിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; നാല് കുഞ്ഞുങ്ങൾ മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.