ലണ്ടൻ: മുപ്പത്തിയൊൻപത് മൃതദേഹങ്ങളുമായി ബൾഗേറിയയിൽനിന്ന് എത്തിയ കണ്ടെയ്നർ ലോറി പിടികൂടിയതായി ലണ്ടൻ പൊലീസ്. ബുധനാഴ്ച പുലർച്ചെ എസ്സെക്സിലെ വ്യാവസായിക മേഖലയിലാണ് ട്രക്ക് എത്തിയത്. സംഭവത്തിൽ ലണ്ടൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
39 bodies were found in a lorry container in Essex. The lorry driver has been arrested: UK media
— ANI (@ANI) October 23, 2019
അയർലൻഡ് സ്വദേശിയായ 25കാരനായിരുന്നു ട്രക്ക് ഡ്രൈവർ. കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
എന്താണെന്ന് സംഭവിച്ചതെന്ന് അറിയാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും എസക്സ് പൊലീസ് ചീഫ് ആൻഡ്രൂ മെയ്നർ പറഞ്ഞു. ഓരോരുത്തരുടെയും പേര് വിവരങ്ങൾ കണ്ടെത്തുക ദുഷ്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നടുക്കം രേഖപ്പെടുത്തി.
I’m appalled by this tragic incident in Essex. I am receiving regular updates and the Home Office will work closely with Essex Police as we establish exactly what has happened. My thoughts are with all those who lost their lives & their loved ones.
— Boris Johnson (@BorisJohnson) October 23, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook