ലണ്ടൻ: മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലിൽ ബ്രിട്ടണിൽ മറ്റൊരു ആക്രമണത്തിന് സാധ്യയുണ്ട് എന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ഭീഷണിയാണ് രാജ്യം നേരിടുന്നത് എന്നും ജനങ്ങൾ ജാഗരൂഗരായിരിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങളിലും സൈന്യത്തെ വിന്യസിക്കാനും തെരേസ് മെയ് തീരുമാനിച്ചിട്ടുണ്ട്. ഫുട്ബോൾ മത്സരങ്ങൾക്കും, പൊതുപരിപാടികൾക്കും സൈന്യത്തിന്റെ സംരക്ഷണം നൽകുമെന്നും തെരേസ മെയ് പറഞ്ഞു.

സൽമാൻ അബേദി എന്ന 22 വയസ്സുകാരനാണ് മാഞ്ചസ്റ്റർ ആക്രമണത്തിന് പിന്നിലെന്നും തെരേസ മെയ് പറഞ്ഞു. ബ്രിട്ടീഷ് പൗരൻ തന്നെയാണ് അബേദി . എന്നാൽ സൽമാൻ അബേദി ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരൻ തന്നെയാണോ എന്ന് ബ്രിട്ടൺ സ്ഥിഥീകരിച്ചിട്ടില്ല. മാഞ്ചസ്റ്റർ നഗരത്തിൽ ഇന്നലെ നടന്ന സംഗീത നിശക്കിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 22 പേർ മരിക്കുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ