scorecardresearch

വിശ്വാസവോട്ടെടുപ്പ് അതിജീവിച്ച് ബോറിസ് ജോൺസൺ; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരും

കൺസർവേറ്റീവ് പാർട്ടി എംപിമാരിൽ 211 പേർ ജോണ്‍സണെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 148 പേർ എതിർത്തു

boris johnson, UK president

ലണ്ടൻ: വിശ്വാസവോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വിജയം. അദ്ദേഹത്തിന്റെ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി എംപിമാരിൽ 211 പേർ ജോണ്‍സണെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 148 പേർ എതിർത്തു. വിശ്വാസവോട്ടെടുപ്പ് ജയിക്കാൻ 180 വോട്ട് ആയിരുന്നു ആവശ്യം.

വോട്ടെടുപ്പ് ഫലം അനുസരിച്ച് എംപിമാരിൽ 59 ശതമാനം പേരുടെ പിന്തുണയാണ് ബോറിസ് ജോൺസണ് ലഭിച്ചത്. 2018ൽ മുൻപ്രധാനമന്ത്രി തെരേസ മേക്ക് ലഭിച്ച വോട്ടിനേക്കാൾ കുറവാണിത്.

2019ൽ വലിയ വിജയത്തോടെ അധികാരത്തിൽ എത്തിയ ബോറിസ് ജോൺസണ് തിരിച്ചടിയായത് ലോക്ക്ഡൗൺ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയിൽ മദ്യ പാർട്ടി നടത്തിയെന്ന പാർട്ടിഗേറ്റ് വിവാദമാണ്. ഇതിനു പിന്നാലെയാണ് ബോറിസിനെതിരായ നീക്കങ്ങൾ ആരംഭിച്ചത്. പാർട്ടിനേതാവായി ബോറിസ് ജോൺസൺ തുടരണമോ എന്നതിലാണ് വോട്ടെടുപ്പ് നടന്നത്.

നിരവധി എംപിമാരാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്ത് എത്തിയതാണ്. അധികാരത്തിൽ തുടരുന്നതിലൂടെ വോട്ടർമാരെയും പാർട്ടിയെയും പ്രധാനമന്ത്രി അപമാനിക്കുകയാണെന്ന് മുൻ സഖ്യകക്ഷി ആരോപിച്ചിരുന്നു.

സാമ്പത്തിക മാന്ദ്യം, ഇന്ധന-ഭക്ഷ്യ വിലക്കയറ്റം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ബ്രിട്ടന്റെ ഭരണം ബോറിസ് ജോൺസണ് നഷ്ടമാകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം കരുതിയിരുന്നു. എന്നാൽ കാബിനറ്റിലെ പ്രമുഖ മന്ത്രിമാർ ബോറിസ് ജോൺസണ് പിന്തുണ നൽകുകയും. അതിവേഗത്തിലുള്ള കോവിഡ് വാക്സിനേഷനും റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ബ്രിട്ടന്റെ പ്രതികരണവും എടുത്ത് കാണിക്കുകയും ചെയ്തിരുന്നു.

വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ്, താൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുമെന്നും നികുതി വെട്ടിക്കുറയ്ക്കുന്നത് പോലുള്ള പരമ്പരാഗത നയങ്ങളിലേക്ക് മടങ്ങുമെന്നും ബോറിസ് ജോൺസൺ എംപിമാരോട് പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uk pm boris johnson no confidence vote result partygate scandal

Best of Express