ലണ്ടന്‍: വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനം. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യ ഇപ്പോള്‍ ലണ്ടനിലാണ്. മല്യയെ കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ 9000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു മല്യ.
ഉത്തരവിനെതിരെ മല്യക്ക് കോടതിയെ സമീപിക്കാന്‍ 14 ദിവസം ബാക്കിയുണ്ട്. 2016 മാര്‍ച്ച് രണ്ടിനായിരുന്നു മല്യ ഇന്ത്യ വിട്ടത്.
Modi Government clears one more step to get Mallya extradited while Opposition rallies around the Saradha Scamsters.
— Arun Jaitley (@arunjaitley) February 4, 2019
വാര്‍ത്തയോട് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. പ്രതിപക്ഷം ശാരദ കേസിലെ പ്രതികള്‍ക്ക് ചുറ്റും നടക്കുമ്പോള്‍ മോദി സര്‍ക്കാര്‍ മല്യയെ നാട്ടിലെത്തിക്കുന്നതില്‍ ഒരുപടി കൂടി മുന്നോട്ട് വച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.