New Update
/indian-express-malayalam/media/media_files/uploads/2023/09/UK-hikes-Student-Tourist-Visa-Fees-to-be-effective-from-October-4.jpg)
Representative Image, Express Photo. Gajendra Yadav
വിദ്യാർത്ഥി, സന്ദർശക വീസ ഫീസ് കുത്തനെ കൂട്ടി ബ്രിട്ടൻ. പഠന, അടിയന്തര വീസകൾക്ക് 20 ശതമാനവും തൊഴിൽ, സന്ദർശക വീസകളിൽ 15 ശതമാനവുമാണ് വർദ്ധന.
Advertisment
യു കെ വിദ്യാർത്ഥി വീസയ്ക്ക് 127 പൗണ്ടും (ഏകദേശം 13070.28 രൂപ ) സന്ദർശക വീസയ്ക്ക് 15 പൗണ്ടുമാണ്കൂ (ഏകദേശം 1543 രൂപ)ടിയത്. ഈ കണക്കിൽ ആറു മാസത്തെ സന്ദർശക വീസയ്ക്ക് ഇനി 115 പൗണ്ടും (ഏകദേശം 11835 രൂപ) വിദ്യാർത്ഥി വീസയ്ക്ക് 490 പൗണ്ടുമാണ് (ഏകദേശം 50428 രൂപ) ഈടാക്കുക എന്ന് യു കെ ഹോം ഓഫീസ്. പാർലമെന്റിൽ ഇത് സംബന്ധിച്ച ബിൽ വെള്ളിയാഴ്ച പാസായി.
ഉയർത്തിയ നിരക്കുകൾ ഒക്ടോബർ നാല് മുതലാണ് പ്രാബല്യത്തിൽ വരുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.