ലണ്ടൻ: വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യയിലെ തിരിച്ചെത്തിക്കും. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ വിജയ് മല്യ നൽകിയ ഹർജി ലണ്ടൺ കോടതി തള്ളി. യു കെ ഹൈക്കോടതിയാണ് മല്യയുടെ ഹർജി തള്ളിയത്.
യു കെ ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാൻ വിജയ് മല്യക്ക് സാധിക്കും. എന്നാൽ അതിന് ഇനിയും കുറഞ്ഞത് അടുത്ത ആറ് ആഴ്ചയെങ്കിലും സമയമെടുക്കും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടന് തീരുമാനിച്ചത്. മല്യയെ കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
2016 ലായിരുന്നു മല്യ രാജ്യം വിട്ടത്.നഷ്ടത്തിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെന്നു പറഞ്ഞാണ് വിവിധ ബാങ്കുകളില്‍ നിന്ന് മല്യ വായ്പകളെടുത്തത്. പലിശയടക്കം 9000 കോടി രൂപ 17 ബാങ്കുകള്‍ക്കായി നല്‍കാനുള്ളപ്പോഴാണ് മല്യ നാടുവിട്ടത്.