ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യ മന്ത്രിയായ നാദിന്‍ ഡോറിസിനു കൊവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന്‌ കണ്ടെത്തിയെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും നാദിന്‍ ഡോറിസി എംപി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്.

രോഗ നിർണയം നടത്തിയ ഉടൻ തന്നെ താൻ ആവശ്യമായ പ്രതിരോധ നടപടികൾ കൈക്കൊണ്ടുവെന്നും നിലവിൽ തന്റെ വീട്ടിൽ ഐസൊലേഷനിൽ ആണെന്നും നാദിൻ ഡോറിസ് പ്രസ്താവനയിലൂടെ അറിയിച്ചു.

“മന്ത്രിയുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താനുള്ള വിപുലമായ നടപടി ഇംഗ്ലണ്ടിന്റെ പൊതു ആരോഗ്യ വകുപ്പ് ആരംഭിച്ചു, ഡിപ്പാർട്ട്‌മെന്റും എന്റെ പാർലമെന്ററി ഓഫീസും അവരുടെ ഉപദേശങ്ങൾ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്,” യുകെയുടെ ആരോഗ്യ വകുപ്പ് വഴി പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു.

Read More: COVID19 live updates: കോവിഡ് 19: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

കഴിഞ്ഞ ആഴ്ച ഡോറിസ് പാർലമെന്റിൽ നൂറുകണക്കിന് ആളുകളെ സന്ദർശിക്കുകയും പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്തതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഡോറിസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിൽ ഏറെ ദുഃഖമുണ്ടെന്നും സ്വന്തം വീടിനകത്ത് സ്വയം ഐസൊലേഷനിൽ കഴിയാനുള്ള ഡോറിസിന്റെ തീരുമാനം വളരെയധികം ശരിയാണെന്നും യുകെ ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.

ബ്രിട്ടനില്‍ ഇതുവരെ രോഗം ബാധിച്ച് ആറുപേരാണ് മരിച്ചത്. 370ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 രോഗം സ്ഥിരീകരിക്കുന്ന ബ്രിട്ടനിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് നാദിന്‍ ഡോറിസ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook