വിദ്യാർത്ഥി വിസ ഇളവിൽ നിന്ന് ഇന്ത്യയെ യുകെ പുറത്താക്കി

യുകെയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉളളത്

bahrain, school, student

ലണ്ടന്‍: കുടിയേറ്റ നയത്തിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി യുകെ വിദ്യാർത്ഥി വീസ ചട്ടത്തിലും ഭേദഗതി വരുത്തി. ഇതോടെ അധികം പ്രയാസമില്ലാതെ ലഭിച്ചിരുന്ന വീസ ഇനി മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ലഭിക്കില്ല.

ടയർ 4 വീസ കാറ്റഗറിയിൽ അമേരിക്ക, കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ചൈന, ബഹ്റിൻ, സെർബിയ എന്നീ രാജ്യങ്ങളെയും ഇക്കുറി ഉൾപ്പെടുത്തി. എന്നാൽ ഇന്ത്യയെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

നിലവിൽ യുകെയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാം സ്ഥാനത്തുമാണ്.

ബ്രക്‌സിറ്റിനു ശേഷം സാമ്പത്തികമായി അസ്ഥിരമായ ബ്രിട്ടന് സഹായമെന്ന നിലയില്‍ ഇന്ത്യയില്‍ സ്വതന്ത്രവിപണി ലഭ്യമാകുന്ന കാര്യത്തെപ്പറ്റി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കുളള ഇളവ് പിൻവലിച്ചിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Uk excludes india from low risk list relaxes visa rules for others students protest

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express