scorecardresearch
Latest News

ബാങ്ക് തട്ടിപ്പ് കേസ്; നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്

Neerav Modi, PNB, Neerav Modi India

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. യുകെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. മേയ് 24 വരെ നീരവ് കസ്റ്റഡിയില്‍ തുടരും. കഴിഞ്ഞ മാസമാണ് കേസില്‍ നീരവിനെ അറസ്റ്റ് ചെയ്തത്. സൗത്ത് – വെസ്റ്റ് ലണ്ടനിലെ ജയിലിലാണ് നീരവ് ഇപ്പോള്‍ ഉള്ളത്.

Read More: വിജയ് മല്യയും നീരവ് മോദിയും ഒരേ സെല്ലിലായിരിക്കുമോ? പ്രോസിക്യൂട്ടറോട് ജഡ്ജി

ജാമ്യം അനുവദിച്ചാൽ പിന്നീട് കീഴടങ്ങാൻ സാധ്യത ഇല്ലാത്തതിനാലാണ് നിലവിൽ ജാമ്യം നിശേധിക്കുന്നതെന്ന് കോടതി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു നീരവ് മോദിയെ ഇന്ന് അറസ്റ്റ് ചെയ്തത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി വായ്പയെടുത്താണ് നീരവ്​ രാജ്യം വിട്ടത്​. 17 മാസത്തിന് ശേഷമാണ് നീരവ്​ മോദി ഇന്ന് പൊലീസ്​ പിടിയിലായത്​. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. യുകെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ ഒപ്പുവച്ചിരുന്നു.

Read More: നീരവ് മോദിയുടെ പെയിന്റിങ് ശേഖരം ലേലം ചെയ്തു; രവി വര്‍മ്മ ചിത്രത്തിന് ലഭിച്ചത് 16 കോടി

2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്. തട്ടിപ്പ് പുറത്തുവരുന്നതിന് ഏതാനും ദിവസം മുൻപാണ് ഇവർ രാജ്യം വിട്ടത്. മോദി യുകെയിലും ചോക്സി ആന്റിഗയിലും ഉണ്ടെന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസമാണ് ടെലഗ്രാഫ് ന്യൂസ്പേപ്പർ നീരവ് മോദിയുടെ വീഡിയോ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uk court rejects nirav modis bail plea third time pnb case