/indian-express-malayalam/media/media_files/2FrCEkVBj4nlN5Mfj4TE.jpg)
Representational Image
യുകെ ഗവൺമെന്റിന്റെ ഏറ്റവും പുതിയ വിസ അടിച്ചമർത്തലിനെക്കുറിച്ച് വ്യക്തതയില്ലായ്മയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയിൽ നിന്നുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകൾ. ഡിപ്പൻഡന്റ് വിസ നിർത്തലാക്കൽ 'അന്യായം' എന്ന് അവർ എന്ന് മുദ്രകുത്തി.
ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച അഞ്ച് പോയിന്റ് പദ്ധതി പ്രധാനം, ഫാമിലി വിസ നേടാനുള്ള ഏറ്റവും കുറഞ്ഞ വരുമാനം 38,700 പൗണ്ടായി ഉയർത്തിയതും, വിദഗ്‌ദ്ധരായ വിദേശ തൊഴിലാളികൾക്ക് രാജ്യത്ത് ജീവിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തിയതുമാണ്. ആരോഗ്യ, പരിചരണ തൊഴിലാളികൾ കുടുംബ/ ആശ്രിതരെ യുകെയിലേക്ക് കൊണ്ടു വരുന്നത് നിരോധിക്കുക എന്നതുമുണ്ട്.
ആഭ്യന്തര സെക്രട്ടറിക്ക് അടിയന്തിരമായി കത്തെഴുതും
ഹെൽത്ത് ആന്റ് കെയർ വിസയെ ഈ വർദ്ധിപ്പിച്ച ശമ്പള ആവശ്യകതയിൽ നിന്ന് ഒഴിവാക്കുമെങ്കിലും, ഭാവിയിൽ ഇന്ത്യൻ മെഡിക്കുകൾക്കുകളുടെ കാര്യത്തിൽ ഇതിൽ എങ്ങനെ വരുമെന്നു വ്യക്തമല്ല.
"ഇതിൽ വ്യക്തത തേടി ഞങ്ങൾ ആഭ്യന്തര സെക്രട്ടറിക്ക് അടിയന്തിരമായി കത്തെഴുതും; ഇതിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അങ്ങനെയാണെങ്കിൽ, ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് വരുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും എണ്ണം ശൂന്യമാകുമെന്ന് ഞങ്ങൾക്ക് ഹോം ഓഫീസിന് ഉറപ്പ് നൽകാൻ കഴിയും," ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസിന്റെ (ബാപിയോ) സ്ഥാപകൻ ഡോ. രമേഷ് മേത്ത പറഞ്ഞു. ഇന്ത്യൻ വംശജരായ യുകെയിലെ ഏകദേശം 80,000 ഡോക്ടർമാരുടെയും 55,000 നഴ്സുമാരുടെയും ഏറ്റവും വലിയ പ്രതിനിധി സംഘടനയാണിത്.
"മാറ്റങ്ങൾ പരിചരണ തൊഴിലാളികൾക്ക് മാത്രം ബാധകമാണ് എന്നാണെങ്കിലും, അവരുടെ കുടുംബത്തെ കൊണ്ടു വരാൻ അനുവദിക്കുന്നില്ലെങ്കിൽ അത് അങ്ങേയറ്റം അന്യായമാണ്. തൃപ്തികരവും നല്ല നിലവാരമുള്ളതുമായ പരിചരണ സേവനം നൽകാനായി, അവരെ സ്വന്തം കുടുംബത്തിൽ നിന്ന് വേർപെടുത്തുന്നത് ശരിയല്ല, ”അദ്ദേഹം പറഞ്ഞു.
യു കെയിലെ 'അടിയന്തിര ആവശ്യം' പരിഗണിച്ച്, ഇന്ത്യയിൽ നിന്നും ഗുണനിലവാരമുള്ള ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം, നാഷണൽ ഹെൽത്ത് സർവീസുമായി (എൻഎച്ച്എസ്) ചേർന്ന് ഒരുക്കാൻ സഹായിക്കുന്ന സംഘടനയാണ് ബാപിയോ. കുടുംബാവകാശങ്ങളിൽ ഇടപെടുന്ന തരത്തിലുള്ള പുതിയ നിയമങ്ങൾ കർശനമാക്കിയാൽ സന്നദ്ധ പിന്തുണ പിൻവലിക്കാൻ നിർബന്ധിതരാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
നിർബന്ധിത ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് (IHS) അടക്കുന്നതിൽ നിന്ന് ഹെൽത്ത് ആന്റ് കെയർ വിസയ്ക്ക് കീഴിലുള്ള പ്രൊഫഷണലുകൾക്കുള്ള ഇളവ് ഇനി അസാധുവാക്കാൻ ഹോം ഓഫീസ് ഉദ്ദേശിക്കുന്നുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്.
വർഷങ്ങളായി ഇന്ത്യൻ പ്രൊഫഷണലുകൾ ആധിപത്യം പുലർത്തുന്ന സ്കിൽഡ് വർക്കർ വിസ റൂട്ടിന് കീഴിൽ, ഏറ്റവും കുറഞ്ഞ ശമ്പള പരിധി ജിബിപി 26,200 ൽ നിന്ന് ജിബിപി 38,700 ആയി ഉയർത്തുന്നത് യുകെ സമ്പദ്‌വ്യവസ്ഥയിൽ 'അനിഷ്‌ടമായ പ്രത്യാഘാതങ്ങൾ' ഉണ്ടാക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ) മുന്നറിയിപ്പ് നൽകി.
Read in IE: UK cautioned against ‘unfair’ visa crackdown on Indian professionals, students
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.