scorecardresearch
Latest News

ഉദ്ധവ് താക്കറെയ്ക്ക് നിർണായക ദിനം; മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്

മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് സഭയിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസം നഷ്‌ടമായതിനാൽ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്ന് ഗവർണറുടെ കത്തിൽ പറയുന്നു

ഉദ്ധവ് താക്കറെയ്ക്ക് നിർണായക ദിനം; മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്

മുംബൈ: നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് താക്കറെ സർക്കാരിനോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി. വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സെഷൻ വിളിക്കും. അതിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ധവ് താക്കറെയ്ക്ക് ഗവർണർ നൽകിയ കത്തിലുള്ളത്.

ജൂൺ 30 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സഭ ചേരും. വൈകുന്നേരം 5 മണിക്ക് വിശ്വാസവോട്ടെടുപ്പിന്റെ നടപടികൾ അവസാനിപ്പിക്കും. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് മതിയായ സുരക്ഷ വിധാൻ ഭവന് അകത്തും പുറത്തും വിന്യസിക്കണമെന്ന് ഗവർണറുടെ കത്തിലുണ്ട്. വ്യാഴാഴ്ച സഭാ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അതിനുള്ള ഉചിതമായ ക്രമീകരണങ്ങൾ ചെയ്യുകയും വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് സഭയിൽ ഭൂരിപക്ഷത്തിന്റെ വിശ്വാസം നഷ്‌ടമായതിനാൽ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്ന് ഗവർണറുടെ കത്തിൽ പറയുന്നു. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ഗവർണറെ ധരിപ്പിച്ചതായും മുഖ്യമന്ത്രിക്ക് വിധാൻസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി കാണിച്ച് കത്ത് നൽകിയതായും കത്തിൽ പറയുന്നു. എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷ നേതാവ് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഔപചാരിക നടപടികൾ പൂർത്തിയാക്കാൻ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഷിൻഡെയും മറ്റ് വിമത എംഎൽഎമാരും ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ ക്യാംപ് ചെയ്യുകയാണ്.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണ വേണം. എൻസിപിയും കോൺഗ്രസും ശിവസേനയും ചേര്‍ന്ന മഹാ അഘാഡി സഖ്യത്തിന് നിലവില്‍ 116 പേരുടെ പിന്തുണയാണുള്ളത്. വിമതര്‍ ഉള്‍പ്പടെ ബിജെപി സഖ്യത്തിന് 162 പേരുടെ പിന്തുണയുണ്ട്. ഒരു സഖ്യത്തില്‍ ഉള്‍പ്പെടാതെ ഏഴ് പേരും നിയമസഭയിലുണ്ട്.

Read More: Top News Live Updates: മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uddhav thackeray to face floor test in maharashtra assembly tomorrow