മുംബൈ: രാജ്യം കണ്ട ഏറ്റവും മോശം സർക്കാരാണ് മോദിയുടേതെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി മോദിയേയും കേന്ദ്ര സർക്കാരിനെയും ശക്തമായി വിമർശിച്ചിരിക്കുകയാണ് എൻഡിഎയുടെ സഖ്യകക്ഷി കൂടിയായ ശിവസേനയുടെ തലവൻ. ഭീകര കേന്ദ്രങ്ങൾക്കു നേരെ രാജ്യത്തെ സൈനികർ നടത്തിയ ആക്രമണത്തിന്റെ നേട്ടം മോദി അർഹതയില്ലാതെ കൈയ്യടക്കി വച്ചതാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. സൈനികർക്ക് നിലവാരമില്ലാത്തെ ഭക്ഷണം നൽകുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

വിശക്കുന്ന വയറുമായാണ് അവർ അവർ ശത്രുവിനെ നേരിടുന്നത്. നോട്ട് നിരോധനം കാരണം ഇരുനൂറോളം പാവങ്ങൾക്കാണ് ജീവൻ നഷ്‌ടമായത്. ചിലർ പറയുന്നത് കേട്ടാൽ 2014ൽ ആണ് ഇന്ത്യയുണ്ടായതെന്ന് തോന്നുമെന്നും ഉദ്ധവ് പരിഹസിച്ചു. മറ്റുളളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നത് അവസാനിപ്പിക്കണമെന്നും ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശിവസേനയുടെ മുഖപത്രമായ സാംമ്‌നയില്‍ ഇന്നലെ പറഞ്ഞിരുന്നു. നോട്ട് നിരോധിച്ച പോലെ ബിജെപിയെയും നിരോധിക്കണമെന്നും ഉദ്ധവ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ