/indian-express-malayalam/media/media_files/uploads/2023/07/mallikarjun-kharge-sonia-gandhi.jpg)
ഏകസിവില്‍ കോഡ്: ജാഗ്രതയോടെ നീക്കം, കരട് ബില്ലിനായി കാത്തിരിക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:നിയമ നീതിന്യായ മന്ത്രാലയത്തിന്റെ പരാമര്‍ശത്തില്‍ യൂണിഫോം സിവില്‍ കോഡ് (യുസിസി) വീണ്ടും പരിശോധിക്കാനുള്ള ലോ കമ്മിഷന്റെ തീരുമാനത്തില്‍ ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനായി കാത്തിരിക്കാന്‍ കോണ്‍ഗ്രസ്. കരട് ബില്ലുമായി വരുമ്പോള്‍ പ്രതികരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങളിലും കോണ്‍ഗ്രസ് പ്രതികരണമുണ്ടായില്ല. ബില്ലിന്റെ അഭാവത്തില്‍ ആശയത്തോടുള്ള എതിര്‍പ്പുമായി തിരക്കിട്ടൊരു നീക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ് തീരുമാനം.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നയ ഗ്രൂപ്പിന്റെ യോഗത്തിലെ വീക്ഷണം, ''പൈതൃക തുല്യത പോലുള്ള വ്യക്തിനിയമങ്ങളിലെ വളരെ ആവശ്യമായ പരിഷ്‌കാരങ്ങളെ പാര്‍ട്ടി എതിര്‍ക്കേണ്ടതില്ലെന്നാണ്. '. അത് മാറ്റിനിര്‍ത്തിയാല്‍, യുസിസി വൈവിധ്യത്തിന് മേലുള്ള ആക്രമണമാകുമെന്ന കാഴ്ചപ്പാട് മിക്ക നേതാക്കളും പാര്‍ട്ടിയും തുടരുന്നു.
യോഗത്തില് പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും യുസിസിയെ സര്‍ക്കാര്‍ വഴിതിരിച്ചുവിടല്‍ തന്ത്രമായി ഉപയോഗിക്കുന്നുവെന്നും വെറും പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ബിജെപി കെണിയിലേക്ക് പോകരുതെന്നും വാദിച്ചു. സര്‍ക്കാര്‍ ബില്ലുമായി വരുന്നതുവരെ പാര്‍ട്ടി കാത്തിരിക്കണമെന്നായിരുന്നു ധാരണ. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള ചില നേതാക്കള്‍, യോഗത്തില്‍ യുസിസിയോടുള്ള എതിര്‍പ്പില്‍ കര്‍ശനമായിരുന്നില്ല.
രാഹുല്‍ ഗാന്ധിയെയും ഖാര്‍ഗെയെയും കൂടാതെ പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, ശശി തരൂര്‍, പ്രമോദ് തിവാരി, രണ്‍ദീപ് സുര്‍ജേവാല, ശക്തിസിന്‍ഹ് ഗോഹില്‍, ദീപേന്ദര്‍ ഹൂഡ, സയ്യിദ് നസീര്‍ ഹുസൈന്‍ തുടങ്ങിയ എംപിമാരും നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുള്ള പാര്‍ട്ടിയുടെ തന്ത്രം ഉറപ്പിക്കുന്നതിനായിരുന്നു യോഗം.കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.