ന്യൂഡൽഹി: അന്താരാഷ്ട്ര ഫുഡ് ഡെലിവറി സംവിധാനമായ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയെ മറ്റൊരു പ്രധാന ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോ വാങ്ങി. ഇതോടെ ഊബർ ഈറ്റ്സ് ഇനി ഇന്ത്യയിൽ ലഭ്യമാകില്ല. 2,485 കോടി രൂപ നൽകിയാണ് സൊമാറ്റോ ഊബർ ഈറ്റ്സിനെ സ്വന്തമാക്കിയത്. സൊമാറ്റോയില്‍ യൂബറിന് 10 ശതമാനം ഓഹരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Read More: മുസ്‌ലിം ഡെലിവറി ബോയ് തരുന്ന ഭക്ഷണം വേണ്ട; സൊമാറ്റോയ്ക്ക് ഊബർ ഈറ്റ്സിന്റെ പിന്തുണ
ഇന്ത്യയിലെ ഊബര്‍ ഈറ്റസ് സംവിധാനം മാത്രമാണ് സൊമാറ്റോയ്ക്ക് വിറ്റത്. ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും ഊബര്‍ ഈറ്റസ് സംവിധാനം തുടരും. ഇന്ത്യയിലെ യൂബര്‍ ഈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. യൂബര്‍ ഈറ്റ്‌സിന്റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി.
CNBC-TV18 Newsbreak confirmed! @Uber agrees to sell @UberEats to @Zomato (From Reuters) pic.twitter.com/YehWi97jrY
— CNBC-TV18 (@CNBCTV18Live) January 21, 2020
പ്രാദേശികമായി ഒരു പ്രത്യേക ബ്രാൻഡായി ഉബർ ഈറ്റ്സ് ഇല്ലാതാകുമെന്നും അതിന്റെ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളെ സോമാറ്റോയുടെ അപ്ലിക്കേഷനിലേക്ക് റീഡയറക്‌ടുചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു. നിലവില്‍ ഊബര്‍ ആപ് ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളുടെ മുഴുവന്‍ വിവരങ്ങളും സൊമാറ്റോക്ക് ലഭിക്കും.
Read More: ‘ആവര്‍ത്തിച്ചാല്‍ അകത്തിടും’; മതം നോക്കി ‘സൊമാറ്റോ’ ഭക്ഷണം നിരസിച്ച യുവാവിന് താക്കീത്
2017ലാണ് ഇന്ത്യയില്‍ ഊബര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 41 നഗരങ്ങളിലാണ് ഊബകര്‍ ഈറ്റസ് പ്രവര്‍ത്തിച്ചിരുന്നത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്. പ്രമുഖ വ്യവസായി ജാക്ക് മായുടെ ആന്റ് ഫിനാന്‍ഷ്യല്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപമാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊമാറ്റോ. സൊമാറ്റോയില്‍ നിക്ഷേപം നടത്താനും ഊബറിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും ഊബര്‍ ഈറ്റസ് സംവിധാനം തുടരും. ഇന്ന് രാവിലെ 3 മണിയോടെയാണ് വില്‍പ്പന കരാറില്‍ ഒപ്പിട്ടത്. രാവിലെ 7 മണി മുതല്‍ ഊബര്‍ ഈറ്റസ് ഉപഭോക്താക്കളുടെ വിവരങ്ങളെല്ലാം സൊമാറ്റോക്ക് കൈമാറും.