ന്യൂഡൽഹി: മാനേജ്മെന്‍റ് വാഗ്‌ദാനങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ യൂബർ, ഒല ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ യൂബർ, ഒല ഡ്രൈവർമാരാണ് സമരത്തിന് ഇറങ്ങുന്നത്. ഇന്ന് അർധരാത്രി മുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കും എന്നാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

നിരവധി വാഗ്‌ദാനങ്ങൾ നൽകിയാണ് തങ്ങളെ ഈ മേഖലയിലേക്ക് കന്പനികൾ ആകർഷിച്ചതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. ചാർജുകൾ വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലായെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഡ്രൈവർമാരുടെ നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ