scorecardresearch

ഊബർ ഗതാഗത ഭീമനായി വളർന്നതിന് പിന്നിലെ രഹസ്യ വഴികൾ

നമ്മള്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണ്, ഡൽഹി ബലാൽസംഗ കേസുമായി ബന്ധപ്പെട്ട തിരിച്ചടിയെ തുടര്‍ന്ന് ഊബറിലെ ഉന്നത ഉദ്യോഗസ്ഥൻ എഴുതി

നമ്മള്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണ്, ഡൽഹി ബലാൽസംഗ കേസുമായി ബന്ധപ്പെട്ട തിരിച്ചടിയെ തുടര്‍ന്ന് ഊബറിലെ ഉന്നത ഉദ്യോഗസ്ഥൻ എഴുതി

author-image
Ritu Sarin
New Update
ഊബർ ഗതാഗത ഭീമനായി വളർന്നതിന് പിന്നിലെ രഹസ്യ വഴികൾ

നികുതി രഹിത പ്രദേശങ്ങളിലേക്കുള്ള സമ്പന്നരുടെ പണമൊഴുക്ക് ട്രാക്ക് ചെയ്‌തതിനു ശേഷമുള്ള അടുത്ത യാത്ര ലോകത്തിന്റെ 'യാത്ര' എന്ന കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിച്ച സാങ്കേതിക ഭീമനിലേക്കായിരുന്നു.

Advertisment

ബിസിനസ്സ് താൽപ്പര്യവും ഉപഭോക്തൃ സൗകര്യവും സംയോജിപ്പിച്ച് ലോകമെമ്പാടുമുള്ള വാടക ടാക്സി (ക്യാബ്-ഹെയ്‌ലിംഗ്) പുനർരൂപകൽപ്പന ചെയ്ത ഊബർ എന്ന സാങ്കേതിക ഭീമനെക്കുറിച്ചാണ് ഇത്തവണത്തെ അന്വേഷണം.

ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ രാജ്യാന്തര കൺസോർഷ്യ(ഐ സി ഐ ജെ)വുമായുള്ള സഹകരണത്തിൽ, ദ് ഇന്ത്യൻ എക്‌സ്‌പ്രസ് നടത്തുന്ന എട്ടാമത്തെ അന്വേഷണ റിപ്പോർട്ടാണിത്. നാല് മാസം നീണ്ട അന്വേഷണത്തിൽ ഊബറിൽ നിന്നുള്ള 124,000 ആഭ്യന്തര, രഹസ്യ ഇ-മെയിലുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, ഡോക്യുമെന്റുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ദ് ഗാർഡിയൻ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് ലഭിച്ചതും ഐസിഐജെയ്ക്ക് പുറമെ വാഷിംഗ്ടൺ പോസ്റ്റ്, ബിബിസി ഉൾപ്പെടെ 30 രാജ്യങ്ങളിലെ ന്യൂസ്‌റൂമുകളുടെ ആഗോള കൺസോർഷ്യവുമായും പങ്കിട്ട ഈ രേഖകൾ, സിലിക്കൺ വാലിയിലെ സ്റ്റാർട്ട്-അപ്പ് എങ്ങനെ 72 രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയും 43 ബില്യൺ ഡോളറിന്റെ ആഗോള ഗതാഗത ഭീമനായി എന്നതിന്റെയും അറിയപ്പെടാത്ത കഥ പറയുന്നു.

Advertisment

റെഗുലേറ്റർമാരെ മറികടക്കാൻ അത് എങ്ങനെ രഹസ്യ സാങ്കേതികവിദ്യ ഉപയോഗിച്ചു; വിശാലമായ ഒരു ലോബിയിംഗ് നെറ്റ്‌വർക്കിലേക്ക്  അത്  വ്യാപിച്ചുകിടക്കുന്നു; നിയമത്തിലെയും നിയന്ത്രണങ്ങളിലെയും പഴുതുകൾക്കിടയിലൂടെ ആക്രമണാത്മകമായി കുറുക്കുവഴിയിലൂടെ അവർ ലാഭം കൊയ്തു.

നിശ്ചയദാർഢ്യവും ആത്മവിശ്വാസുവമുള്ള കമ്പനിയുടെ സഹസ്ഥാപകനായ ട്രാവിസ് കലാനിക്കിന്റെ നേതൃത്വത്തിൽ, ലോകത്തെ ഒരു വിപണിയിൽ നിന്ന് മറ്റൊന്നിലേക്ക്  ക്യാബ് ഹെയിലിങ് അതിവേഗത്തിൽ കടന്നുകയറിയതിനെ കുറിച്ച്  2013-17 കാലത്തെ  രേഖകൾ വെളിച്ചം വീശുന്നു.

ഐസിഐജെയുടെ വെളിപ്പെടുത്തലുകളോട് കലാനിക് തന്റെ വക്താവ് ഡെവൺ സ്പർജൻ വഴി തന്റേതായ ശൈലിയിൽ പ്രതികരിച്ചു: 2009 ൽ കലാനിക്ക് ഊബർ സ്ഥാപിച്ചപ്പോൾ, അദ്ദേഹവും ടീമിലെ മറ്റുള്ളവരും ചേർന്ന്  വ്യവസായത്തിന് തുടക്കമിടുകയായിരുന്നു. ഇന്നത്  വളരെയധികം അംഗീകാരമുള്ള ഒന്നായി  മാറിയിരിക്കുന്നു. അതിനായി  നിലവിലുണ്ടായിരുന്ന അവസ്ഥയിൽ മാറ്റം വരുത്തേണ്ടതുണ്ടായിരുന്നു, മത്സരം ചരിത്രപരമായി നിയമവിരുദ്ധമായ ഒരു വ്യവസായത്തിൽ ഊബർ ഒരു പ്രധാന  പ്രതിയോഗിയായി മാറി.

2013 ൽ പ്രവർത്തനം  ആരംഭിച്ചതു മുതൽ, ഊബർ അതിന്റെ അതിവേഗം വളരുന്ന വിപണികളിലൊന്നായി ഇന്ത്യയെ തിരിച്ചറിഞ്ഞു - പൊതുഗതാഗതവും നിയന്ത്രിത ടാക്സി സേവനങ്ങളും ഉള്ള ഏകദേശം 100 നഗരങ്ങളിലായി എട്ട് ലക്ഷത്തോളം ഡ്രൈവർമാർ ഇന്ന് ഊബർ ഓടിക്കുന്നു.

2014 ഓഗസ്റ്റിൽ ഊബറിന്റെ അന്നത്തെ ഏഷ്യാ മേധാവി അലൻ പെൻ ഇന്ത്യൻ ടീമിന് എഴുതിയ ഒരു ഇമെയിലിൽ ഊബറിന്റെ തന്ത്രം ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു, “ഇന്ത്യയിലെ ആദ്യ വർഷത്തിൽ നമ്മള്‍ തീർച്ചയായും ഒരു തകർപ്പൻ പ്രകടനം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും നമുക്ക് പ്രാദേശികവും ദേശീയവുമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും… ഊബറിൽ ബിസിനസ്സ് എന്നത് ഇങ്ങനെയാണ്,” അദ്ദേഹം എഴുതി.

ചരക്ക് സേവന നികുതി (ജി എസ് ടി), ആദായനികുതി വകുപ്പുകൾ, ഉപഭോക്തൃ ഫോറങ്ങൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സർവീസ് ടാക്സ് വകുപ്പ് എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ റെഗുലേറ്ററി അതോറിറ്റികളുമായി ഊബറിന്റെ എണ്ണമറ്റ വ്യവഹാരങ്ങൾ സംബന്ധിച്ച രേഖകൾ ഇത് വിശദമാക്കുന്നു.

സേവന നികുതി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയിലെ സ്ഥിതിയെ കുറിച്ച് നടത്തിയ പഠനത്തിനെ (കേസ് സ്റ്റഡി) ആധാരമാക്കി 2014 സെപ്റ്റംബറിൽ, ഊബർ അതിന്റെ ജീവനക്കാർക്കായി ഒരു പ്രസെന്റേഷന്‍ തയ്യാറാക്കി. "ഊബർ അവരുടെ രേഖകൾ വെളിപ്പടുത്താൻ അധികാരികൾ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം ഞങ്ങൾ തട്ടിപ്പിന് സൗകര്യമൊരുക്കുകയാണ്," ഇപ്പോൾ വെളിപ്പെടുത്തിയ രേഖകളുടെ ഭാഗമായുള്ള പവർ പോയിന്റ് അവതരണത്തിൽ ഉൾപ്പെടുന്ന ഒരു സ്ലൈഡിൽ പറയുന്നു.

അതിനു തൊട്ടുപിന്നാലെ, 2014 ഡിസംബറിൽ, ന്യൂഡൽഹിയിൽ 25 വയസ്സുള്ള യാത്രക്കാരിയെ ഊബർ ടാക്സിയിൽ ഡ്രൈവർ ബലാത്സംഗം ചെയ്തു. ഈ സംഭവം കമ്പനിയെ പ്രതിസന്ധിയിലാക്കി.

സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിനടിസ്ഥാനത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ പോലും, കുറ്റാരോപിതനായ ഡ്രൈവറുടെ ക്രിമിനൽ പശ്ചാത്തലം അശ്രദ്ധയോടെ കൈകാര്യം ചെയ്തതിന്, ഇന്ത്യയിലെ "വികലമായ" ലൈസൻസിങ് സംവിധാനങ്ങളെ കുറ്റപ്പെടുത്തുകായിരുന്നു ഉന്നത ഉദ്യോഗസ്ഥർ ചെയ്തതെന്ന് അവരുടെ ഡസൻ കണക്കിന് ആഭ്യന്തര ഇ-മെയിലുകൾ വ്യക്തമാക്കുന്നു.

ഊബർ ആകെ പരിഭ്രാന്തിയിലായി, തിരക്കിട്ട പ്രശ്നപരിഹാര ശ്രമങ്ങൾക്കിടയിൽ , ഊബറിന്റെ അന്നത്തെ കമ്മ്യൂണിക്കേഷൻസ് യൂണിറ്റിന്റെ തലവനായ നെയിരി ഹൗർദാജിയൻ, ബലാത്സംഗം നടന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷം ഡിസംബർ 14 ന് തന്റെ സഹപ്രവർത്തകർക്ക് അയച്ച ഇമെയിലിൽ ഇങ്ങനെ എഴുതി: “നമ്മൾ ഇപ്പോൾ തികച്ചും നിയമവിരുദ്ധമായ വഴിയിലാണ്"

ന്യൂഡൽഹിയിൽ നടന്ന ബലാത്സംഗ സംഭവത്തിന് ശേഷം ഊബർ വീമ്പിളക്കിയ പുതിയ സുരക്ഷാ ഫീച്ചറുകളുടെ നിർണായക ഘടകങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദ് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നു. ഉദാഹരരണത്തിന്: എല്ലാ ഊബർ ക്യാബിലും ഘടിപ്പിക്കേണ്ട "പാനിക് ബട്ടൺ" ബലാത്സംഗം നടന്ന് ആറ് വർഷത്തിന് ശേഷവും ഡൽഹി പൊലീസുമായും സംസ്ഥാന ഗതാഗത വകുപ്പുമായും സംയോജിപ്പിച്ചിട്ടില്ല.

കലാനിക്കിന്റെ കാലത്ത് ഊബർ വിന്യസിച്ച കുറുക്ക് സാങ്കേതിക വിദ്യയെക്കുറിച്ച് വളരെയധികം പറഞ്ഞിട്ടുണ്ട്, കൂടാതെ അതിന്റെ ഉപയോഗത്തിന്റെ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും നാടകീയമായി വികസിക്കുന്നുവെന്ന് ഊബർ ഫയലുകൾ വെളിപ്പെടുത്തുന്നു: ഊബർ റൈഡ് പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി കമ്പനി എങ്ങനെയാണ് "ഗ്രേബോൾ", "ജിയോഫെൻസിംഗ്" തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചത് എന്നതിന്റെ വിശദാംശങ്ങളും അതിലുണ്ട്.

പല രാജ്യങ്ങളിലും "കിൽ സ്വിച്ച്" (കംപ്യൂട്ടറിലെ പ്രവർത്തനമോ സോഫ്റ്റ്വെയറോ ഉപകരണമോ വിദൂരത്തിരുന്നുകൊണ്ട് തന്നെ പ്രവർത്തന രഹിതമാക്കുന്ന സംവിധാനം) വിന്യസിക്കുന്നതിനെക്കുറിച്ച് 13 സംഭവങ്ങൾ ഈ ഫയലുകളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട് - ഇത് ഏത് അന്വേഷണത്തിൽ നിന്നും പ്രതിരോധം തീർക്കുന്നതിനായി പ്രാദേശിക സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കുന്ന ഒരു പ്രക്രിയയ്ക്കുള്ള ഇൻ-ഹൗസ് അടയാളമാണ്. ആറ് കേസുകളിൽ, ഊബർ ഓഫീസുകളിൽ റെഗുലേറ്റർമാരുടെ റെയ്ഡുകൾ പുരോഗമിക്കുമ്പോൾ പോലും 'കിൽ സ്വിച്ച്' ഉപയോഗിച്ചതായി രേഖകൾ വെളിപ്പെടുത്തുന്നു.

2015 ഫെബ്രുവരിയിൽ ഊബറിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്നുള്ള ഒരു പ്രത്യേക ഇമെയിൽ (ബെൽജിയത്തിൽ സംഭവിച്ചേക്കാവുന്ന നികുതി റെയ്ഡുകളുടെ പശ്ചാത്തലത്തിൽ) ഇന്ത്യയിൽ ഊബർ സ്വീകരിച്ച പ്രവർത്തനരീതിയെ കുറിച്ച് വിശദമാക്കുന്നു: പ്രാദേശിക ടീം (ഇന്ത്യയിലെ ടീം) യഥാർത്ഥത്തിൽ ഊബറിന്റെ ആസ്ഥാനത്തെ സംവിധാനങ്ങൾ "അടച്ചിട്ടുകൊണ്ട്" എങ്ങനെയാണ് ഇന്ത്യൻ അധികാരികൾക്ക് മുന്നിൽ സഹകരിക്കുന്നത് പോലെ പ്രവർത്തിച്ചത് എന്നാണ് അത് വെളിപ്പെടുത്തുന്നത്.

ഈ വിവാദങ്ങളിൽ നിന്നും ഊബർ പുറത്തു കടക്കാന്‍ ശ്രമിക്കുന്നു. കമ്പനിയുടെ ഇന്ത്യൻ മേധാവി പ്രഭ്ജീത് സിങ്ങിന് അയച്ച ചോദ്യങ്ങൾക്ക് മറുപടിയായി, അവരുടെ വക്താവ് പ്രതികരിച്ചത്, “ഏകദേശം ഒരു ദശാബ്ദത്തിന് മുമ്പ് ഇന്ത്യയിൽ ഊബർ ആരംഭിച്ചപ്പോൾ, അക്കാലത്ത് റൈഡ് ഷെയറിംഗ് നിയന്ത്രണങ്ങളൊന്നും നിലവിലില്ലായിരുന്നു. ആപ്പ് അധിഷ്‌ഠിത റൈഡ് ഷെയറിങ് ഒരു ഓപ്‌ഷനായി നിയമങ്ങൾ വിഭാവനം ചെയ്തിരുന്നില്ല.

മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയും നഗരങ്ങളുടെയും ഞങ്ങളുടെ ഉപഭോക്താക്കളുടെയും - യാത്രക്കാരുടെയും ഡ്രൈവർമാരുടെയും താൽപ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. ഒരു കാറ്റഗറിയെ പ്രതിനിധീകരിക്കുന്ന കമ്പനി എന്ന നിലയിൽ, യാത്രക്കാർക്കും ഡ്രൈവർമാർക്കും നഗരങ്ങൾക്കും ഗുണകരമായ രീതിയിൽ നിയന്ത്രണങ്ങളിലുള്ള പുരോഗമനപരമായ മാറ്റത്തെ ഞങ്ങൾ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.’’

ലോകമെമ്പാടും, ഊബർ വർഷങ്ങളായി ഉന്നത സ്ഥാനങ്ങളിൽ സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുള്ള മിടുക്ക് ഊബർ ഫയലുകൾ അടിവരയിടുന്നു.

കമ്പനി, ഒരു അഡ്‌വൈസറി സ്ഥാപനത്തിന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1,850-ലധികം "സ്റ്റേക്ക് ഹോൾഡർമാരുടെ" പട്ടിക തയ്യാറാക്കിയിരുന്നു. അവരുമായി അതിന്റെ ഉന്നതർക്ക് മീറ്റിംഗുകൾ നടത്താം. ബ്യൂറോക്രാറ്റുകൾ, പബ്ലിക് ഒഫിഷ്യൽസ്, തിങ്ക് ടാങ്ക് അംഗങ്ങൾ, ഗതാഗത വിദഗ്ധർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവൾ ഉൾപ്പെടുന്നതായിരുന്നു "സ്റ്റേക്ക് ഹോൾഡേഴ്സ്".

രേഖകൾ പ്രകാരം ഇമ്മാനുവൽ മാക്രോൺ എന്ന ഫ്രാൻസിലെ അന്നത്തെ മന്ത്രി ഊബറിന്റെ "അടുത്ത" സുഹൃത്തുക്കളിൽ ഉൾപ്പെടുന്നു. ഊബർ "സഹൃത്ത്" എന്ന് വ്യക്തമായി തിരിച്ചറിയപ്പെട്ടിരുന്ന ഇമ്മാനുവൽ മാക്രോണും കലാനിക് ഉൾപ്പെടെയുള്ള പ്രധാന ഊബർ ഉദ്യോഗസ്ഥരും തമ്മിൽ നിരവധി വിനിമയങ്ങള്‍ ഉണ്ടായി.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അടുപ്പമുള്ള പ്രഭുക്കന്മാരെയും കമ്പനി പ്രീണിപ്പിച്ചിരുന്നു. ഡാറ്റയിൽ പേര് ഉൾപ്പെട്ടിട്ടുള്ള ചില പ്രഭുക്കന്മാർക്ക് മേൽ  യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ചില ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒബാമയുടെ സഹായിയായ ഡേവിഡ് പ്ലോഫിനെ (അദ്ദേഹം 2016 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച് മൂന്ന് മുഖ്യമന്ത്രിമാരെ കണ്ടു) 2014 ൽ കമ്പനിയുടെ ആഗോള ബ്രാൻഡിങ്ങിന്റെ തലവനായി ഊബർ നിയമിക്കുകയും 2017 വരെ അവിടെ ജോലി ചെയ്യുകയും ചെയ്തു.

റെയ്ഡുകളിൽ "കിൽ സ്വിച്ച്" ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആഭ്യന്തര ഇമെയിൽ ചർച്ചകളിൽ രണ്ട് തവണ പ്ലോഫ് പങ്കെടുത്തതായി രേഖകൾ കാണിക്കുന്നു.

Uber Rape Taxi Service Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: