ബെംഗളൂരു: ട്രിപ്പ് ക്യാന്‍സല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ച് ഊബര്‍ ഡ്രൈവര്‍. ബെംഗളൂരുവിലാണ് സംഭവം. അധികം ചാര്‍ജ് ആവശ്യപ്പെട്ടതാണ് സംഭവത്തിനു കാരണം.
വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. കെംപഗൗഡ വിമാനത്താവളത്തിലേക്ക് പോകാന്‍ വേണ്ടിയാണ് 23 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഊബര്‍ ബുക്ക് ചെയ്തത്. ബുക്ക് ചെയ്യുമ്പോള്‍ കാണിച്ച നിരക്കിനേക്കാള്‍ കൂടുതല്‍ നല്‍കണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബുക്ക് ചെയ്യുമ്പോള്‍ കാണിച്ചതിലും കൂടുതല്‍ ചാര്‍ജ് നല്‍കാന്‍ സാധിക്കില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഇതോടെ തര്‍ക്കം രൂക്ഷമായി.
Read Also: ‘ബിരിയാണി കഴിച്ചാല്‍ ചെക്കന്‍ തകര്‍ക്കും’; ഷമിയെ ട്രോളി രോഹിത്
കൂടുതല്‍ നിരക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞപ്പോള്‍ എങ്കില്‍ ട്രിപ്പ് ക്യാന്‍സല്‍ ചെയ്യണമെന്നായി ഡ്രൈവര്‍. അതും സാധിക്കില്ലെന്ന് യാത്രക്കാരന്‍ വ്യക്തമാക്കി. അങ്ങനെ ക്യാന്‍സല്‍ ചെയ്താല്‍ തനിക്ക് പണം നഷ്ടപ്പെടുമെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഇത് കേട്ടതും ഊബര്‍ ഡ്രൈവര്‍ യാത്രക്കാരന്റെ ലഗേജുകളെല്ലാം പുറത്തേക്ക് എടുത്തെറിഞ്ഞു. ഡ്രൈവര്‍ യാത്രക്കാരന്റെ മൂക്കിനിട്ടിടിച്ചു.
യാത്രക്കാരന്റെ മൂക്കിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മൂക്കിന്റെ പാലം പൊളിഞ്ഞു. ഇയാളെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല
പൊലീസില്‍ കേസ് നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. കുറ്റക്കാരനായ ഡ്രൈവറെ പുറത്താക്കിയതായി ഊബര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ഊബര്‍ പ്രതികരിച്ചു.