/indian-express-malayalam/media/media_files/uploads/2019/03/amit-shah-7.jpg)
Amit Sha BJP
ന്യൂഡല്‍ഹി: യുഎപിഎ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുഎപിഎ നിയമം ദുരുപയോഗിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് പ്രതിപക്ഷം വിമര്‍ശിച്ചപ്പോഴാണ് പ്രതിരോധവുമായി അമിത് ഷാ എത്തിയത്. രാജ്യത്ത് അടിയന്തരാവസ്ഥ കാലത്ത് എന്താണ് സംഭവിച്ചതെന്ന് ഷാ രാജ്യസഭയില്‍ ചോദിച്ചു.
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കൂ എന്ന് പറഞ്ഞാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെ പ്രസംഗിച്ചത്. അടിയന്തരാവസ്ഥയുടെ 19 മാസക്കാലം രാജ്യത്ത് ജനാധിപത്യം ഉണ്ടായിരുന്നില്ല. എല്ലാ മാധ്യമങ്ങളെയും അന്ന് നിരോധിച്ചു. പ്രതിപക്ഷ നേതാക്കളെ എല്ലാം ജയിലിലടച്ചു. അങ്ങനെയുള്ളവരാണ് നിയമം ദുരുപയോഗിക്കുന്നുവെന്ന് പറഞ്ഞ് തങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ പ്രതിപക്ഷമായിരുന്നപ്പോള്‍ യുഎപിഎ നിയമബില്‍ ഭേദഗതികളെ പിന്തുണച്ചിരുന്നു. അത് ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നുള്ളതുകൊണ്ടാണ്. ഭീകരവാദത്തിന് മതമില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഭീകരവാദത്തിന് മനുഷ്യത്വമില്ലെന്നും അമിത് ഷാ പറഞ്ഞു.
HM Amit Shah: Digvijaya Singh ji seems angry, it is natural, he just lost elections...he said 'in 3 cases of NIA no one was punished.' I will tell you why, because earlier in these cases political vendetta was done&attempt was made to link a particular religion to terror #UAPApic.twitter.com/h1VI1AIhYh
— ANI (@ANI) August 2, 2019
ഒരിക്കലും ഭീകരവാദത്തെ പിന്തുണക്കുന്നില്ലെന്നും ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് പറഞ്ഞു. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്ന നടപടിയെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയുള്ളത് ബിജെപിക്കാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. മസൂദ് അസ്ഹറിനെ വിട്ടുനല്‍കിയ നടപടി ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.