/indian-express-malayalam/media/media_files/2026/02/02/ramzan-2026-02-02-13-18-34.jpg)
Image Source: Freepik
ദുബായ്: യുഎഇയിൽ റമസാൻ ഫെബ്രുവരി 19 ന് ആകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞർ. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയാണ് ഇത് സംബന്ധിച്ച പ്രവചനം നടത്തിയത്.
Also Read: റമസാൻ മാസം, ഇനി വ്രതശുദ്ധിയുടെ നാളുകൾ
''ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം റമസാൻ മാസപ്പിറവി കുറിക്കുന്ന ചന്ദ്രൻ 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 4:01-ന് (യുഎഇ സമയം) ജനിക്കും. എന്നാൽ അന്ന് സൂര്യാസ്തമയത്തിന് ശേഷം ഒരു മിനിറ്റ് മാത്രമാണ് ചന്ദ്രൻ ആകാശത്ത് നിലനിൽക്കുക എന്നതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രായോഗികമായി പ്രയാസമായിരിക്കും. അതിനാൽ തന്നെ ഫെബ്രുവരി 19 വ്യാഴാഴ്ച റമസാൻ ഒന്നായിരിക്കാനാണ് കൂടുതൽ സാധ്യത,'' അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്‌ട്രോണമി സെന്റർ ഡയറക്ടർ എഞ്ചിനീയർ മുഹമ്മദ് ഷൗക്കത്ത് ഔദ പറഞ്ഞു.
Also Read: റമദാൻ നോമ്പ് കാലത്ത് പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റമസാൻ 30 ദിവസം പൂർത്തിയാകുകയാണെങ്കിൽ 2026 മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുക. അതതു രാജ്യത്തു മാസപ്പിറവി കാണുന്നതിന് അനുസരിച്ചു മതകാര്യ വകുപ്പാണു റമസാൻ വ്രതാരംഭ തീയതി പ്രഖ്യാപിക്കുക. ഇത്തവണയും യുഎഇയിൽ റമസാൻ ശൈത്യകാലത്താണ് വരുന്നത് എന്നത് വിശ്വാസികൾക്ക് ആശ്വാസകരമാകും.
Also Read: റമദാൻ നോമ്പ് സമയത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
റമസാൻ പ്രമാണിച്ച് യുഎഇയിൽ സ്വകാര്യ-പൊതു മേഖലകളിൽ ജോലി സമയം കുറയ്ക്കാറുണ്ട്. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12.45 ലേക്ക് മാറ്റിയ പുതിയ ക്രമീകരണവും 2026-ൽ പ്രാബല്യത്തിലുണ്ടാകും.
Read More: റമദാൻ വ്രതാനുഷ്ഠാനം എന്ത്? എന്തിന്? എങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us