ദുബായ്: വിദേശികൾക്ക് രാജ്യത്ത് താമസിക്കാൻ അനുവദിക്കുന്ന വിസ ചട്ടങ്ങളിൽ വലിയ ഭേദഗതികൾക്കൊരുങ്ങി യുഎഇ. പ്രൊഫഷണലുകൾക്കും നിക്ഷേപകർക്കും ആണ് പത്ത് വർഷം വരെയുളള വിസ അനുവദിക്കുന്നത്.

ശാസ്ത്രം, വൈദ്യശാസ്ത്രം, ഗവേഷണം എന്നിവയിലെ വിദഗ്‌ധർക്ക് പുറമേ പഠനരംഗത്ത് മികവുതെളിയിച്ച വിദ്യാർത്ഥികൾക്കും വിസ ലഭിക്കും. ലോക നിക്ഷേപകരെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകർഷിക്കാനാണ് ഈ പദ്ധതിയെന്ന് യുഎഇയിലെ ഔദ്യോഗിക മാധ്യമം വിശദീകരിച്ചു.

യുഎഇയിൽ വിദേശനിക്ഷേപകർക്ക് 100 ശതമാനം ഉടമസ്ഥതയിൽ സ്ഥാപനങ്ങൾ തുടങ്ങാനുളള നിയമ ഭേദഗതികളും ഇക്കുറിയുണ്ടാകുമെന്ന് യുഎഇ വ്യക്തമാക്കി. നിലവിൽ യുഎഇയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ 51 ശതമാനം ഓഹരികളും യുഎഇ സ്വദേശിയുടേതായിരിക്കണം. പ്രധാന ബ്രാന്റുകളായ ആപ്പിൾ, ടെസ്‌ല എന്നിവയ്‌ക്ക് മാത്രമാണ് ഇളവ് ഉളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ