സോൾ: ഉത്തര കൊറിയയുടെ ഭീഷണിക്ക് മറുപടിയുമായി അമേരിക്ക. കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബർ വിമാനങ്ങളുമാണ് കൊറിയയുടെ ആകാശത്ത് കൂടി പറന്നത്.

എഫ് 35ബി വിഭാഗത്തിൽപെട്ട നാല് സ്റ്റെൽത്ത് വിമാനങ്ങളും രണ്ട് ബി-1ബി യുദ്ധവിമാനങ്ങളുമാണ് കൊറിയയുടെ മുകളിലൂടെ പറന്നത്. ദക്ഷിണ കൊറിയയുടെ നാല് എഫ്-15കെ വിമാനങ്ങളും ഇതിനൊപ്പം പറന്നു.

യുഎസ്, ദക്ഷിണ കൊറിയ സഖ്യത്തിന്റെ സൈന്യശേഷി ഉത്തര കൊറിയയെ ബോധ്യപ്പെടുത്തുകയായിരുന്നു സൈനികാഭ്യാസത്തിന്റെ ഉദ്ദേശ്യമെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണ കൊറിയയുടെ നാല് എഫ്–15കെ ജെറ്റ് വിമാനങ്ങളുടെ കൂടെയാണ് യുഎസ് പോർ വിമാനങ്ങളും പറന്നത്. ‘പതിവ്’ പറക്കൽ പരിപാടിയുടെ ഭാഗമാണിതെന്നും വിശദീകരണമുണ്ട്. ശത്രുവിനെ നേരിടാൻ സംയുക്ത സൈനിക നടപടികൾ ശക്തമാക്കാനും ദക്ഷിണ കൊറിയയ്ക്ക് പരിപാടിയുണ്ട്.

ഇതിനുമുൻപ് ഓഗസ്റ്റ് 31നും ഇതുപോലെ യുഎസ് യുദ്ധ വിമാനങ്ങൾ കൊറിയൻ പെനിൻസുലയ്ക്കു മുകളിലൂടെ പറന്നിരുന്നു. സൈനിക പ്രകടനത്തിന്റെ ചിത്രവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook