അമേരിക്കയില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ(എഫ്എഎ) കമ്പ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാറിലായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചു. പൈലറ്റുമാര്‍ക്കും മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഉപയോഗിച്ചിരുന്ന സംവിധാനമാണ് തകരാറിലായത്. വിമാനങ്ങളിലേക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നില്ലെന്ന് സിവില്‍ ഏവിയേഷന്‍ റെഗലേറ്റര്‍ വെബ്സൈറ്റില്‍ വ്യക്തമാക്കി.
വിമാന ദൗത്യങ്ങള്‍ക്കുള്ള അറിയിപ്പ് സംവിധാനം തകരാറിലായതായും തകരാറുകള്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന് പറയാനാകില്ലെന്നും എഫ്എഎ പറഞ്ഞു. അതേസമയം പ്രവര്‍ത്തന രഹിതമാകുന്നതിന് മുമ്പുള്ള നല്കിയ സന്ദേശങ്ങള്‍ കാണാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.തകരാറിനെ തുടര്‍ന്ന് 1200ലധികം വിമാന സര്‍വീസുകള്‍ അമേരിക്കയ്ക്ക് അകത്തും പുറത്തുമായി വൈകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ലൈറ്റ്അവെയര്‍ പറയുന്നു.
അതേസമയം തകരാറുകള്‍ പരിഹരിച്ച് സംവിധാനം പൂര്‍വ്വ സ്ഥിതിയിലെത്തിക്കാന്‍ ടെക്നിക്കല്‍ ടീം ശ്രമിക്കുന്നതായും ഫ്ലൈറ്റ്അവെയര്‍ വെബ്സൈറ്റ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉടന്‍ പ്രതികരിക്കാന്‍ എഫ്എഎ തയാറായിട്ടില്ല. അതേസമയം വിമാനത്താവളങ്ങളില്‍ തിക്കും തിരക്കും ഉണ്ടായതായും യാത്രക്കാര്‍ ദുരിതത്തിലായെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രിക്കുന്നതിന് പൈലറ്റുമാര്‍ക്ക് നല്കുന്ന നിര്‍ദ്ദേശമായ നോട്ടാം സംവിധാനമാണ് തകരാറിലായത്. റണ്‍വേയിലെ തകരാറുകള്‍, പക്ഷികളുടെ സാന്നിധ്യം, കാലാവസ്ഥ മുന്നറിയിപ്പ് എന്നിവയടക്കം നല്‍കുന്നതാണ് നോട്ടാം സംവിധാനം.