കാബൂൾ: 2009ല്‍ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബസിനു നേരെ ആക്രമണം നടത്തിയ പാക് ഭീകരൻ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നടന്ന വ്യോമാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക് സുരക്ഷാ അധികൃതരും ഭീകരസംഘടനയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേർ ബോംബ് സ്ഫോടനങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള മുഹമ്മദ് യാസിൻ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിലെ പാക്തികയില് ഇയാള്‍ സഞ്ചരിച്ച കാറിന് നേരെ നടത്തിയ ആക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ മറ്റ് മൂന്നു ഭീകരരും കൊല്ലപ്പെട്ടു. യാസിന്റെ തലയ്ക്ക് പാക് ഭീകരവിരുദ്ധ ഡിപ്പാർട്ട്മെന്റ് രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ലാഹോറിൽ 2009 ലാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ആക്രമണം ഉണ്ടായത്.
ഭീകരര്‍ക്കെതിരെ പാകിസ്ഥാന് നടത്തിയ ചില ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിലാണ് ഭീകരര്‍ താവളം കണ്ടെത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കര്‍ ഇ ജാംഗ്വി, അല്‍ അലാമി എന്നിവയില്‍ യാസിന് ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വരികയായിരുന്നുവെന്നാണ് വിവരം. ഈ ഭീകരസംഘടനാ വക്താക്കളാണ് യാസിന്റെ മരണം സ്ഥിരീകരിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook