/indian-express-malayalam/media/media_files/2026/01/17/tymaryues-2026-01-17-17-00-04.jpg)
ടൈറനോസോറസ് റെക്‌സിനെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
ന്യൂഡൽഹി: ഭൂമിയിൽ ജീവിച്ചിരുന്നവയിൽ വെച്ച് ഏറ്റവും ഭീമാകാരമായ വേട്ടമൃഗങ്ങളിൽ ഒന്നായ ടൈറനോസോറസ് റെക്‌സിനെ (T. rex) സംബന്ധിച്ച മുൻകാല ധാരണകളെ തിരുത്തി പുതിയ പഠനറിപ്പോർട്ട് പുറത്ത്. ടൈറനോസോറസ് റെക്‌സ് അതിന്റെ പൂർണ്ണ വലുപ്പത്തിലെത്താൻ 40 വർഷത്തോളം സമയമെടുത്തിരുന്നു എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ കരുതിയിരുന്നതിനേക്കാൾ 15 വർഷം അധികമാണിത്.
Also Read:ഇറാനിൽ നിന്നുള്ള ഇന്ത്യക്കാർ മടങ്ങിയെത്തി തുടങ്ങി; സംഘർഷഭരിതമായ സാഹചര്യമെന്ന് തിരിച്ചെത്തിയവർ
പീർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 17 ഫോസിൽ മാതൃകകളുടെ അസ്ഥി കോശ ഘടന പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. പോളറൈസ്ഡ് ലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അസ്ഥികളിലെ നേരത്തെ തിരിച്ചറിയപ്പെടാത്ത വളർച്ചാ അടയാളങ്ങൾ കണ്ടെത്താൻ സാധിച്ചു.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ
ടി. റെക്സ് ഏകദേശം 8 ടൺ ഭാരമുള്ള അതിന്റെ പൂർണ്ണ വലുപ്പത്തിലെത്താൻ 40 വർഷത്തോളം സമയമെടുത്തിരുന്നു. മുൻപത്തെ നിഗമനങ്ങൾ പ്രകാരം ഇത് 25 വർഷമായിരുന്നു.
മരങ്ങളിലെ വളർച്ചാ വലയങ്ങൾക്ക് സമാനമായ അടയാളങ്ങൾ ടി. റെക്സിന്റെ അസ്ഥികളിലും ഗവേഷകർ നിരീക്ഷിച്ചു. ഭക്ഷണ ലഭ്യതയും പാരിസ്ഥിതിക സാഹചര്യങ്ങളും അനുസരിച്ചാണ് ഇവയുടെ വളർച്ച നിശ്ചയിക്കപ്പെട്ടിരുന്നത്. അനുകൂല സാഹചര്യങ്ങളിൽ അതിവേഗം വളരുകയും, ഭക്ഷണക്ഷാമമുള്ള കാലത്ത് വളർച്ചാ നിരക്ക് കുറയ്ക്കുകയും ചെയ്യുന്ന പ്രത്യേക രീതി ഇവയ്ക്കുണ്ടായിരുന്നു.
Also Read:വെനസ്വേലയിലെ യുഎസ് വ്യോമാക്രമണത്തിൽ 40 മരണം; അപകടകരമായ കീഴ്‌വഴക്കമെന്ന് യുഎൻ
ടി. റെക്സിന്റെ ആയുസ്സ് 30 വർഷമാണെന്നായിരുന്നു ഇതുവരെയുള്ള കരുതിയിരുന്നത്. എന്നാൽ പുതിയ പഠനമനുസരിച്ച് ഇവ 45 മുതൽ 50 വർഷം വരെ ജീവിച്ചിരുന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പാലിയോഹിസ്റ്റോളജിസ്റ്റ് ഹോളി വുഡ്‌വാർഡ് ആണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. "ടി. റെക്സിന്റെ വളർച്ചാ ഗതി നേരത്തെ കരുതിയതിനേക്കാൾ വളരെ സാവധാനത്തിലുള്ളതായിരുന്നു. ഇവയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും കൗമാര പ്രായത്തിലോ പൂർണ്ണ വളർച്ചയെത്താത്ത അവസ്ഥയിലോ ആണ് ചിലവഴിച്ചിരുന്നത്," എന്ന് ഹോളി വുഡ്‌വാർഡ് പറഞ്ഞു.
ഏകദേശം 6.6 കോടി വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ്ടി. റെക്സുകൾ ഭൂമിയിൽ വിഹരിച്ചിരുന്നത്. 40 അടിയിലധികം നീളവും ഭീമാകാരമായ തലയും ശക്തമായ കടിക്കാനുള്ള ശേഷിയുമുണ്ടായിരുന്ന ഇവ, വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണ് പ്രധാനമായും കണ്ടുവന്നിരുന്നത്.
Also Read:പുതിയ ഉപരോധ ബില്ലിന് അനുമതി നൽകി ട്രംപ്; ഇന്ത്യയ്ക്ക് മേൽ 500 ശതമാനം തീരുവ ഭീഷണി
ചാപ്മാൻ യൂണിവേഴ്‌സിറ്റിയിലെ പാലിയന്റോളജിസ്റ്റ് ജാക്ക് ഹോർണറും ഈ പഠനത്തിന്റെ ഭാഗമായിരുന്നു. കൗമാരപ്രായത്തിലുള്ള ടി. റെക്സുകൾ ഇരകളെ വേട്ടയാടി പിടിക്കുമ്പോൾ, പ്രായമേറിയവ ചത്ത മൃഗങ്ങളെ ആഹാരമാക്കുന്ന രീതി (Scavenging) സ്വീകരിച്ചിരിക്കാമെന്നും ഗവേഷകർ അനുമാനിക്കുന്നു. മോണ്ടാനയിലെ മ്യൂസിയം ഓഫ് റോക്കീസിലുള്ള ഫോസിലുകൾ ഉൾപ്പെടെ കൂടുതൽ മാതൃകകൾ പരിശോധിച്ചതാണ് പുതിയ കണ്ടെത്തലുകൾക്ക് സഹായകമായത്.
Read More:ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക; ആക്രമണം അവസാനിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us