കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ക്ഷേത്രപ്രസാദം ഭക്ഷിച്ച രണ്ട് സ്ത്രീകൾ മരിച്ചു. മേട്ടുപാളയത്തെ സെൽവമുത്തു മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് വിതരണം ചെയ്‌ത പ്രസാദം കഴിച്ച സ്ത്രീകളാണ് മരിച്ചത്. ഇവർക്കൊപ്പം രണ്ട് കുട്ടികളെയും മേട്ടുപാളയത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മേട്ടുപ്പാളയത്ത് നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. പ്രസാദം ഭക്ഷിച്ച ഉടൻ ഇവർക്ക് തളർച്ചയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെയാണ് ലോകനായകി, സാവിത്രി എന്നീ സ്ത്രീകൾ മരുന്നിനോട് പ്രതികരിക്കാതെ മരണമടഞ്ഞത്. കുട്ടികൾ മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. പഴക്കം ചെന്ന നെയ്യും എണ്ണയും ഉപയോഗിച്ച് പാചകം ചെയ്‌തതാവാം അപകടത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ