Latest News

അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവച്ച് കൊന്നു

സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഇരുവരും കോടതി വാഹനത്തിൽ ഓഫീസിലേക്ക് പോകുമ്പോൾ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് കോടതി വക്താവ് അഹ്മദ് ഫാഹിം ഖവീം പറഞ്ഞു

Kabul, അഫ്ഗാനിസ്ഥാൻ, 2 female judges shot Kabul, വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊലപ്പെടുത്തി, Kabul terror attack, Gunmen shoot two female judges, Afghanistan, Taliban, Afghan Taliban peace talks, Indian Express News, iemalayalam, ഐഇ മലയാളം

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ ഞായറാഴ്ച രാവിലെർ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവച്ച് കൊലപ്പെടുത്തി. വെടിവയ്പ്പിൽ നിരവധി പേർക്ക് പരുക്കേറ്റു. അഫ്ഗാൻ സർക്കാർ താലിബാനുമായി സമാധാന ചർച്ചകൾ നടത്തിവരികയാണ്. അതിനിടെയാണ് രാജ്യത്തെ നടുക്കിയ അക്രമ വാർത്ത പുറത്തുവരുന്നത്.

അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഇരുവരും കോടതി വാഹനത്തിൽ ഓഫീസിലേക്ക് പോകുമ്പോൾ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് കോടതി വക്താവ് അഹ്മദ് ഫാഹിം ഖവീം പറഞ്ഞു. ആക്രമണത്തിൽ കാറിന്റെ ഡ്രൈവർക്കും പരുക്കേറ്റതായി പ്രാദേശിക പത്രം ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

“നിർഭാഗ്യവശാൽ ഇന്നത്തെ ആക്രമണത്തിൽ ഞങ്ങൾക്ക് രണ്ട് വനിതാ ജഡ്ജിമാരെ നഷ്ടപ്പെട്ടു. അവരുടെ ഡ്രൈവർക്ക് പരുക്കേറ്റു,” ഖവീം പറഞ്ഞു. വനിതാ ജഡ്ജിമാരെ അവരുടെ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു വാഹനം. രാജ്യത്തെ പരമോന്നത കോടതിയിൽ ജോലി ചെയ്യുന്ന 200 ലധികം വനിതാ ജഡ്ജിമാരിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

മോട്ടോർ സൈക്കിളിലുണ്ടായിരുന്ന രണ്ടുപേർ വാഹനത്തിന് നേരെ ചാടിവീണ് വെടിയുതിർക്കുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ വക്താവ് സാബിഹുള്ള മുജാഹിദ് എപിയോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സർക്കാർ വിരുദ്ധ തീവ്രവാദികൾ രാജ്യത്തെ ഉന്നത സ്ഥാനത്തിനിരിക്കുന്ന നിരവധി പേരെയാണ് കൊലപ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ അടുത്തിടെ നിരവധി ബോംബാക്രമണങ്ങളും ഒളിപ്പോരുകളും ഉണ്ടായിട്ടുണ്ടെന്ന് എപി റിപ്പോർട്ട് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Two women judges of afghanistans supreme court shot dead

Next Story
പ്രായമായവർക്ക് കോവിഡ് വാക്സിൻ; മുന്നറിയിപ്പുമായി നോർവേCOVID-19 immunisation drive, COVID-19 immunisation drive dry run, india COVID-19 immunisation, india coronavirus cases, punjab COVID-19 immunisation drive dry run, assam COVID-19 immunisation dry run, andhra pradesh COVID-19 immunisation drive dry run, gujarat COVID-19 immunisation drive dry run, indian COVID-19 immunisation drive dry run, Co-WIN, india covid-19 immunisation drive Co-WIN, National Expert Group on Vaccine Administration of COVID-19
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express