scorecardresearch
Latest News
ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടം; കാര്യവട്ടത്ത് കത്തിക്കയറി പേസര്‍മാര്‍

ത്രിപുര പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് വനിതാ മാധ്യമപ്രവർത്തകർക്ക് ജാമ്യം

മാധ്യമപ്രവർത്തകർക്കെതിരെ ഉന്നയിക്കപ്പെട്ട വർഗീയ വിദ്വേഷ ആരോപണങ്ങൾ എഫ്‌ഐആറിൽ സ്ഥാപിക്കാനായിട്ടില്ലെന്ന് അഭിഭാഷകൻ

ത്രിപുര പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് വനിതാ മാധ്യമപ്രവർത്തകർക്ക് ജാമ്യം

ത്രിപുരയിൽ അടുത്തിടെ നടന്ന നശീകരണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് ഞായറാഴ്ച കസ്റ്റഡിയിലെടുത്ത രണ്ട് വനിതാ മാധ്യമപ്രവർത്തകർക്ക് ജാമ്യം. എച്ച്‌ഡബ്ല്യു ന്യൂസ് നെറ്റ്‌വർക്കിന്റെ പ്രതിനിധികളായ സമൃദ്ധി സകുനിയയും സ്വർണ ഝായ്ക്കുമാണ് ജാമ്യം ലഭിച്ചത്.

ഞായറാഴ്ച രാത്രി അസമിലെ നിലംബസാർ പോലീസാണ് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ ത്രിപുര പോലീസിന്റെ പ്രത്യേക സംഘം തിരികെ സംസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

ഗോമതി ജില്ലയിലെ ഉദയ്പൂർ സബ് ഡിവിഷനിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച വൈകുന്നേരമാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.ചോദ്യം ചെയ്യലിലും അന്വേഷണത്തിലും പൊലീസുമായി സഹകരിക്കാൻ ഇരുവരോടും കോടതി നിർദേശിച്ചു.

“ഇരുവർക്കും ജാമ്യം നൽകാതിരിക്കാൻ ഒരു കാരണവുമില്ലെന്നാണ് പ്രഥമദൃഷ്ട്യാ നിലപാടെന്ന് കോടതി വ്യക്തമാക്കി. 70,000 രൂപയുടെ ബോണ്ടിനും സമൻസ് ലഭിക്കുമ്പോൾ പോലീസിന് മുന്നിൽ ഹാജരാകാനും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അവർ നാളെ കക്രബാൻ പോലീസ് സ്റ്റേഷനിൽ ഹാജരാകണം, അവർ സഹകരിക്കും,” മുതിർന്ന അഭിഭാഷകൻ പിജൂഷ് കാന്തി പറഞ്ഞു.

Also Read: ലഖിംപൂര്‍ ഖേരി: അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുന്നത് അംഗീകരിച്ച് യുപി സര്‍ക്കാര്‍

മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ കേസിൽ, തന്റെ കക്ഷികൾ എഫ്‌ഐആർ ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ചെയ്തതായി വ്യക്തമാക്കുന്നില്ലെന്നും ഈ വിഷയത്തിൽ ഭരണകൂടം നീതിപൂർവകമായല്ല ഇടപെടുന്നതെന്നും ബിശ്വാസ് പറഞ്ഞു. .

“ബോംബെ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയിലെ രണ്ട് മാധ്യമപ്രവർത്തകരെ ഇന്നലെ രാത്രി കരിംഗഞ്ചിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു അവർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ മാധ്യമങ്ങളിൽ മതസ്പർദ്ധയെക്കുറിച്ചും ചില ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചും വാർത്തകൾ വന്നിരുന്നു. സത്യാവസ്ഥ പരിശോധിക്കാനും വാർത്തകൾ അറിയാനുമാണ് ഇവർ അവിടെയെത്തിയത്. മസ്ജിദുകൾ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തതായി ആരോപണമുയർന്ന ഉദയ്പൂരും വടക്കൻ ത്രിപുരയുടെ ചില ഭാഗങ്ങളും അവർ സന്ദർശിച്ചു. അവർ കണ്ടതെല്ലാം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു,” ബിശ്വാസ് പറഞ്ഞു.

മാധ്യമപ്രവർത്തകർക്കെതിരെ ഉന്നയിക്കപ്പെട്ട വർഗീയ വിദ്വേഷ ആരോപണങ്ങൾ എഫ്‌ഐആറിൽ കണ്ടെത്തിയിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.

“പോലീസിന്റെ ഏകപക്ഷീയമായ അധികാരത്തിന്റെയും അമിതാതാധികാരത്തിന്റെയും ജനാധിപത്യത്തിനെതിരായ ആക്രമണത്തിന്റെയും ഭീഷണിയുടെയും ഉദാഹരണമാണ് ഈ അറസ്റ്റ്. കൂടാതെ ഇത് പൗരന്മാരുടെയും മാധ്യമങ്ങളുടെയും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശങ്ങൾക്ക് മേലുള്ള ആക്രമണം കൂടിയാണ്. അവരെ കസ്റ്റഡിയിലെടുത്തത് ദുരുദ്ദേശത്തോടെയാണ്. ഈ വിഷയത്തിൽ ഭരണകൂടം നീതിപൂർവകമല്ല, സത്യസന്ധതയില്ലാതെയാണ് അവരോട് പെരുമാറിയത്,” അദ്ദേഹം പറഞ്ഞു.

Also Read: സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം വരെ; ഭേദഗതിയുമായി കേന്ദ്രസർക്കാർ

ധർമ്മനഗറിൽ നിന്ന് സിൽച്ചാറിലേക്ക് കാറിൽ പോകുന്നതിനിടെ നീലംബസാർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് ഇവരെ തിരികെ കൊണ്ടുവരാൻ അയച്ച സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം ഇവരെ അറസ്റ്റ് ചെയ്തതെന്ന് ത്രിപുര പോലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

“കോടതിയിൽ നിന്ന് പ്രത്യേക അനുമതിയോടെ അയച്ച ത്രിപുര പോലീസിന്റെ ഒരു സംഘം അവരെ അറസ്റ്റ് ചെയ്ത് ഇന്നലെ തിരികെ കൊണ്ടുവന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അവരെ പ്രാദേശിക കോടതിയിൽ ഹാജരാക്കി,” ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ മാസം ഏതാനും മതസ്ഥാപനങ്ങൾക്ക് നേർക്ക് നടന്ന നശീകരണ റിപ്പോർട്ടുകളുടെ വിവരങ്ങൾക്കായി ത്രിപുരയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചതായാണ് സമൃദ്ധി സകുനിയയും സ്വർണ ഝായും സോഷ്യൽ മീഡിയയിൽ പറയുന്നത്.

സോഷ്യൽ മീഡിയയിൽ മാധ്യമപ്രവർത്തകർ നടത്തിയ ചില പ്രസ്താവനകളിൽ ത്രിപുര പോലീസ് അവർക്കെതിരെ രണ്ട് വ്യത്യസ്ത എഫ്ഐആറുകൾ ഫയൽ ചെയ്യുകയായിരുന്നു.

“ഞങ്ങളുടെ റിപ്പോർട്ടർമാരായ മിസ് സമൃദ്ധി സകുനിയയെയും മിസ് സ്വർണ ഝായെയും ട്രാൻസിറ്റ് റിമാൻഡ് ഉറപ്പാക്കിയ ശേഷം അസമിലെ കരിംഗഞ്ചിലെ ഷെൽട്ടർ ഹോമിൽ നിന്ന് ഇന്ന് പുലർച്ചെ 12.55 ന് ത്രിപുര പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ തിരികെ ത്രിപുരയിലേക്ക് കൊണ്ടുപോകും അവിടെ ഉദയ്പൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ആരോപണവിധേയരായ മാധ്യമപ്രവർത്തകർക്കുവേണ്ടി എച്ച്‌ഡബ്ല്യു ന്യൂസ് നെറ്റ്‌വർക്കിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പിജൂഷ് ബിശ്വാസ് ഹാജരായതായും മീഡിയ നെറ്റ്‌വർക്ക് അറിയിച്ചു. “ഞങ്ങളുടെ മാധ്യമപ്രവർത്തകർക്ക് ഉടനടി ജാമ്യം നൽകാനും വിട്ടയക്കാനും ഞങ്ങൾ സമ്മർദ്ദം ചെലുത്തുകയാണ്,” എന്നും പ്രസ്താവനയിൽ പറയുന്നു.

രണ്ട് മാധ്യമപ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Two women journalists arrested in tripura granted bail