/indian-express-malayalam/media/media_files/2025/11/08/indian-army-2025-11-08-09-30-00.jpg)
ഇന്ത്യൻ സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ 'ഓപ്പറേഷൻ പിംപിൾ' എന്ന പേരിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ഏജൻസികളിൽ നിന്നുള്ള പ്രത്യേക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് പറഞ്ഞു.
Also Read: വന്ദേമാതരത്തിലെ പ്രധാന വരികൾ ഒഴിവാക്കി വിഭജനത്തിന്റെ വിത്തു പാകി: പ്രധാനമന്ത്രി
ഈ ആഴ്ച ആദ്യം, ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ഛത്രു പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവയ്പിൽ സൈനികർക്ക് പരുക്കേറ്റിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കലബൻ വനമേഖലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിടെയാണ് വെടിവയ്പ് ഉണ്ടായത്. പരുക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: സർക്കാർ സ്ഥാപനങ്ങളിലും എഐ സാന്നിധ്യം; സുരക്ഷപ്രശ്‌നങ്ങൾ വർധിപ്പിക്കുന്നുവെന്ന് കണ്ടെത്തൽ
ദോഡ, കിഷ്ത്വാർ, ഉദംപൂർ ജില്ലകളിലായി സുരക്ഷാ സേനയും പോലീസും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ കിഷ്ത്വാറിൽ മാത്രം ആറ് ഏറ്റുമുട്ടലുകളാണ് നടന്നത്. ഏപ്രിലിൽ ഛത്രു പ്രദേശത്ത് നടന്ന ഒരു ഓപ്പറേഷനിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു.
Also Read: തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
VIDEO | Kupwara, J&K: Security forces neutralised two terrorists today during Operation Pimple in the Keran sector.
— Press Trust of india (@PTI_News) November 8, 2025
The joint operation was launched yesterday, following specific intelligence inputs about an infiltration attempt. Alert troops established contact after spotting… pic.twitter.com/09Cf8IcXqx
കഴിഞ്ഞ വർഷം സെപ്റ്റംബർ 13 ന് ഛത്രുവിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
Read More: സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവീസുകൾ വൈകുന്നു, പരിഹരിക്കാൻ തീവ്രശ്രമം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us