ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിൽ ലഷ്‌കർ കമാന്റർ ജുനൈദ് മാറ്റൂവടക്കം രണ്ട് പേർ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവിടെയെത്തിയ വിനോദസഞ്ചാരിയായ 22 കാരനാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഭീകരർക്ക് നേരെ സൈന്യം വെടിയുതിർക്കുന്നതിനിടെയാണ് യുവാവിന് വെടിയേറ്റത്.

സിആർപിഎഫ്, ഇന്ത്യൻ സൈന്യം, എന്നിവർക്ക് ഒപ്പം പ്രത്യേക ആക്രമണ സംഘവുമാണ് ഭീകരർക്കെതിരെ ആക്രമണം നടത്തിയത്. അർവാനി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സൈന്യം ഇവിടേക്ക് ഇരച്ചെത്തിയതിന് ശേഷം ഗ്രാമവാസികൾ ഭീകരർക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കിയെന്നാണ് എഎൻഐ റിപ്പോർട്ട്.

പ്രതിരോധ സേനയുടെ ഭാഗത്ത് നിന്ന് ബുള്ളറ്റും പെല്ലറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിനിടെയാണ് കർപോര ഗ്രാമവാസിയായ മുഹമ്മദ് അഷ്റഫിന് അടിവയറ്റിൽ ആക്രമണം ഏറ്റത്. ഈ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഒൻപത് പേർക്കും വെടിയേറ്റു.

പട്ടാളത്തിന്റെ ചെക്കിംഗ് പോസ്റ്റിൽ നിർത്താതെ പോയ ബൈക്കിലുണ്ടായിരുന്ന രണ്ട് പേരെ സൈന്യം വ
ടക്കൻ കാശ്മീരിൽ വെടിവച്ചിട്ടു. ഇവർ ഇരുവരെയും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടേയും നില ഗുരുതരമാണ്.

ഈ വർഷം മാത്രം ഭീകരർ നടത്തിയ 22 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയെന്നും 38 ഭീകരരെ വധിച്ചെന്നും ഇന്ത്യൻ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച അതിർത്തിയിൽ നാലിടത്തായി നടന്ന ആക്രമണങ്ങളിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

മുതിർന്ന പട്ടാള ഉദ്യോഗസ്ഥനാണ് വാർത്ത ഏജൻസിയായ പിടിഐക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. റംസാൻ മാസത്തിൽ ജമ്മു കാശ്മീരിലെ സമാധാനം തകർക്കാനുള്ള പാക്കിസ്ഥാൻ പട്ടാളത്തിന്റെയും ശ്രമമാണ് അതിർത്തിയിൽ തുടർച്ചയായ ആക്രമണങ്ങൾക്ക് കാരണമാകുന്നത്.

മുൻവർഷങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ ആക്രമണമാണ് ഭീകരരിൽ നിന്ന് നേരിട്ടത്. 2015 ൽ 28 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യത്തിന് പരാജയപ്പെടുത്താൻ സാധിച്ചത്. എന്നാൽ 2016 ൽ കൂടുതൽ ആക്രമണം കാശ്മീർ അതിർത്തിയിൽ നടന്നു. അതിർത്തിയിൽ ആകെ 88 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ആണ് കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം ചെറുത്തു തോൽപ്പിച്ചത്.

2015 ലും 2016 ലുമായി അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സംബന്ധിച്ച് 116 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് പ്രതിരോധ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നത്. 2016 ൽ മാത്രം 88 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2016 ൽ 59 ഭീകരരെയാണ് പാക് അതിർത്തിയിലെ ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന് നഷ്ടമായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ