/indian-express-malayalam/media/media_files/uploads/2021/06/Kashmir-6.jpg)
പ്രതീകാത്മക ചിത്രം
ശ്രീനഗർ: ശ്രീനഗറിലെ ഈദ്ഗാ പ്രദേശത്തെ സർക്കാർ സ്‌കൂളിൽ ഭീകരാക്രമണം. സ്‌കൂളിൽ അതിക്രമിച്ചു കയറിയ ഭീകരർ രണ്ടു അധ്യാപകരെ വെടിവെച്ചു കൊലപ്പെടുത്തി. രാവിലെ 11.15 ഓടെയാണ് സംഭവം നടന്നത് എന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഭീകരർക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പളും അധ്യാപകനുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
ശനിയാഴ്ചയും ഇന്നലെയുമായി നടന്ന ഭീകരുടെ ആക്രമണങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ നടന്ന ആക്രമണത്തിൽ പ്രമുഖ കാശ്മീരി പണ്ഡിറ്റ് ബിസിനസുകാരൻ ഉൾപ്പടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അതിനു പിന്നാലെയാണ് ഇതും. ബീഹാർ സ്വദേശിയായ ശ്രീനഗറിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരനും ബന്ദിപോറയിലെ ഒരു ടാക്സി സ്റ്റാൻഡ് അസോസിയേഷൻ പ്രസിഡന്റുമാണ് ഇന്നലെ കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.
Also Read: പ്രതികൾ ആരൊക്കെ?; യുപി സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.