ഒരു ഭീമന്‍ ഛിന്ന ഗ്രഹം ഭൂമിയ്ക്ക് സമീപത്തു കൂടെ പോകാനൊരുങ്ങുന്നുവെന്ന് നാസയുടെ മുന്നറിയിപ്പ്. ജൂലൈ 24-നാണ് ആസ്റ്ററോയ്ഡ് 2020 എന്‍ഡി എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോകുക. 170 മീറ്റര്‍ നീളമുണ്ട് ആസ്റ്ററോയ്ഡ് 2020 എന്‍ഡിയ്ക്ക്. മണിക്കൂറില്‍ 48,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ഛിന്ന ഗ്രഹം ഭൂമിയുടെ 5,086,328 കിലോമീറ്റര്‍ അകലെക്കൂടിയാണ് കടന്ന് പോകുക. അപകടകാരിയാകാന്‍ സാധ്യതയുള്ള ഛിന്ന ഗ്രഹങ്ങളുടെ വിഭാഗത്തിലാണ് നാസ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, അടുത്ത രണ്ട് ദിവസങ്ങളിലായി രണ്ട് ബഹിരാകാശ ശിലകള്‍ ഭൂമിയെ കടന്ന് പോകും. 2016 ഡിവൈ30, 2020 എംഇ3 എന്നീ ശിലകളാണ് കടന്ന് പോകുന്നതെന്ന് നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) പറയുന്നു.

ഇന്ത്യന്‍ സമയം ജൂലൈ 19-ന് രാവിലെ 10.02-ന് ആദ്യത്തെ ശില 2016 ഡിവൈ30 കടന്നു പോകുമ്പോള്‍ രണ്ടാമത്തേത് തിങ്കളാഴ്ച്ച രാവിലെ 2.51-നും ഭൂമിയെ കടന്ന് പോകും.

15 അടി വീതിയാണ് 2016 ഡിവൈ30-ന് ഉള്ളത്. 2020എംഇ3-യ്ക്ക് 131 അടിയും വീതിയുണ്ട്.

Read Also: ഇനി 3ഡി ക്ലാസ്റൂമിലിരുന്ന് പഠിക്കാം; വീഡിയോ കോളിങ്ങിന് ജിയോ ഗ്ലാസ് വരുന്നു

മണിക്കൂറില്‍ 54,000 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന 2016 ഡിവൈ30 ഭൂമിയില്‍ നിന്നും 3.4 മില്ല്യണ്‍ കിലോമീറ്റര്‍ അകലെ കൂടിയാണ് യാത്ര ചെയ്യുന്നത്. അതേസമയം, 2020എംഇ3-യ്ക്ക് വേഗത കുറവാണ്.

മണിക്കൂറില്‍ 16,000 കിലോമീറ്ററാണ് വേഗത. എന്നാല്‍, ഭൂമിയില്‍ നിന്നും ഏറെ അകലെ 5.6 മില്ല്യണ്‍ കിലോമീറ്ററിന് അപ്പുറത്തു കൂടിയാണ് പോകുന്നത്.

ഇവ രണ്ടും ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് നാസയുടെ നിരീക്ഷണം.

Read Also: NASA warns of huge asteroid approaching Earth on July 24

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook