ന്യൂഡല്‍ഹി: ഭൂട്ടാനില്‍ ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു രണ്ടു മരണം. ഭൂട്ടാനിലെ യോന്‍ഫൂല വിമാനത്താവളത്തിലാണ് അപകടം. ഇന്ത്യന്‍ സേനയുടെ ‘ചീറ്റ’ ഹെലികോപ്റ്ററാണു തകര്‍ന്നുവീണത്.

അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്നു ഭൂട്ടാനിലേക്കു തിരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍ മഞ്ഞുകാരണം ഹെലികോപ്റ്റര്‍ താഴെയിറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതാണ് അപകടത്തിനു കാരണം. മൂടൽമഞ്ഞു കാരണം പൈലറ്റിനു കാഴ്‌ചക്കുറവ് അനുഭവപ്പെടുകയായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിനു റേഡിയോ ബന്ധം നഷ്ടപ്പെട്ടു. ഒന്നരയോടെ വിമാനം അപകടത്തിൽപ്പെട്ടതായും വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും വ്യോമസേന ഉദ്യോഗസ്ഥൻ അറിയിച്ചു.  ലഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള സൈനികനും ഭൂട്ടാൻകാരനായ സൈനികനുമാണ് അപകടത്തില്‍ മരിച്ചത്. ഭൂട്ടാനിന്നും ഇന്ത്യന്‍ സേനയുടെ പരിശീലത്തിന് എത്തിയതായിരുന്നു സൈനികന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook