/indian-express-malayalam/media/media_files/uploads/2022/09/Lakhimpur-Kheri.jpg)
ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ടു ദലിത് പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ഛോട്ടു, ജുനൈദ്, സുഹൈൽ, ഹഫീസുൽ റഹ്മാൻ, കരിമുദ്ദീൻ, ആരിഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിനുശേഷമാണ് പ്രതികളിലൊരാളെ പിടികൂടിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
''പ്രതികളും കൊല്ലപ്പെട്ട പെൺകുട്ടികളും ഒരേ ഗ്രാമത്തിലുള്ളവരാണ്. പ്രതികളിലൊരാളായ ഛോട്ടുവിനെ പെൺകുട്ടികളെ പരിചയമുണ്ടായിരുന്നു. പ്രതികളായ മറ്റു മൂന്നുപേർക്കും പെൺകുട്ടികളെ പരിചയപ്പെടുത്തിയത് ഇയാളാണ്. പിന്നീട് ഇവർ പെൺകുട്ടികളെ വിവാഹത്തിന് നിർബന്ധിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു,'' ലഖിംപൂർ ഖേരി എസ്‌പി സഞ്ജയ് കുമാർ പറഞ്ഞു. കൊല്ലപ്പെടുന്നതിനു മുൻപ് രണ്ടു പെൺകുട്ടികളും ബലാത്സംഗത്തിന് ഇരയായെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ കൊലപ്പെടുത്തിയശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കാൻ പ്രതികൾ അവരുടെ മറ്റു രണ്ടു സുഹൃത്തുക്കളുടെ സഹായം തേടിയെന്നും പൊലീസ് പറഞ്ഞു.
लखीमपुर खीरी में दलित बेटियों की हत्या और दुष्कर्म के आरोपी जुनैद से पुलिस की मुठभेड़, जूनैद को लगी गोली, 6 गिरफ्तार
— आदित्य तिवारी / Aditya Tiwari (@aditytiwarilive) September 15, 2022
युवती को बहला फुसला के खेत में ले गए, आरोपी परिवार के पडोसी हैं। सभी आरोपी आपस में दोस्त हैं,आरोपियों में जुनैद, सोहैल, आरिफ़,हफ़ीज़, करीमुद्दीन और छोटे हैं। pic.twitter.com/weqHDPbrSA
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ടു ദലിത് പെൺകുട്ടികളെ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിനേഴും പതിനഞ്ചും വയസുള്ള സഹോദരിമാരുടെ മൃതദേഹമാണ് ഇന്നലെ വൈകീട്ട് കണ്ടെത്തിയത്.
ഒരു പ്രദേശവാസിയാണ് പെൺകുട്ടികളുടെ വീട്ടിൽ നിന്ന് അരകിലോമീറ്റർ അകലെയുള്ള കരിമ്പിൻ തോട്ടത്തിലെ മരത്തിൽ മൃതദേഹം കണ്ടത്. ഉടൻ ഗ്രാമവാസികളെ വിവരമറിയിച്ചു. സംഭവം അറിഞ്ഞതോടെ രോഷാകുലരായ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് വധശിക്ഷ വിധിക്കണമെന്ന് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. “അവരുടെ വരും തലമുറകൾ പോലും പേടിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുക. പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കും,” അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര സംഭവത്തെ അപലപിച്ചു. യുപിയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായും അവർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.