scorecardresearch

ഗോവ മന്ത്രിസഭയിൽ അഴിച്ചുപണി, ചികിത്സയിൽ കഴിയുന്ന രണ്ട് പേരെ ഒഴിവാക്കി

ഗോവയിൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായി തുടരുമെന്നും മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നും ബിജെപി പ്രസിഡന്റ് അമിത് ഷാ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു

ഗോവയിൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായി തുടരുമെന്നും മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നും ബിജെപി പ്രസിഡന്റ് അമിത് ഷാ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു

author-image
WebDesk
New Update
Two ministers dropped from Manohar Parrikar’s cabinet in Goa

പനജി: ഗോവയിലെ ബിജെപി മന്ത്രിസഭയിൽ നിന്നും രണ്ട് ബിജെപി മന്ത്രിമാരെ ഒഴിവാക്കി. മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ ഫ്രാൻസിസ് ഡിസൂസയെയും പാണ്ടുരങ് മധകൈകർ എന്നിവരെയുമാണ് ഒഴിവാക്കിയത്. ഇരുവരും ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ​ ചികിത്സയിലാണ്. മധികൈകാർ ഊർജമന്ത്രിയും ഡിസൂസ നഗരവികസന മന്ത്രിയുമായിരുന്നു.

Advertisment

മുഖമന്ത്രി മനഹോർ പരീക്കർ ആരോഗ്യപരമായ കാരണങ്ങളാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ​കഴിയുന്നതിനിടെയാണ് ഈ തീരുമാനം വരുന്നത്.

ഫ്രാൻസിസ് ഡിസൂസ യുഎസ്സിലെ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മധികൈകാർ തലച്ചോറിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് മുംബൈിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിജെപി നേതാക്കളായ നിലേഷ് കബ്രാൾ, മിനിന്ദ് നായിക് എന്നിവർ ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മിലിന്ദ് നായിക് ലക്ഷ്മികാന്ത് പർസേക്കർ സർക്കാരിൽ ഊർജ്ജമന്ത്രിയായിരുന്നു. നിലേഷ് കബ്രാൾ ആദ്യമായാണ് മന്ത്രിസ്ഥാനത്തേയ്ക്ക് എത്തുന്നത്.

Advertisment

എയിംസിൽ ചികിത്സയിൽ​ കഴിയുന്ന മനോഹർ പരീക്കർ മുഖ്യമന്ത്രിയായി തുടരുമെന്നും എന്നാൽ മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ഞായറാഴ്ച ബിജെപി പ്രസിഡന്റ് അമിത് ഷാ പറഞ്ഞിരുന്നു.

Bjp Goa State Cabinet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: