ശ്രീനഗർ: അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരെ കശ്മീരിൽ സൈന്യം വെടിവച്ച് കൊലപ്പെടുത്തി. നിയന്ത്രണരേഖയിൽ ഉറി സെക്ടറിലുണ്ടായ ആക്രമണത്തിലാണ് ഭീകരരെ ഇന്ത്യൻ അതിർത്തി രക്ഷാ സേന വധിച്ചത്.
ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി എസ്.പി.വൈദ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് കണ്ടെടുത്തു.
അതിർത്തിയിൽ മഞ്ഞുകാലമായതോടെ ഭീകരർ കൂടുതലായി നുഴഞ്ഞുകയറാൻ തുടങ്ങിയിട്ടുണ്ട്. ബാരാമുള്ളയിൽ കഴിഞ്ഞ ദിവസം സമാനമായ നുഴഞ്ഞുകയറ്റ ശ്രമവും ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു.