scorecardresearch

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പുൽവാമയിലെ ഡാച്ചിഗാമിന് കീഴിലുള്ള വനമേഖലയിലെ നാഗ്ബെറാൻ ടാർസാർ ഗ്രാമത്തിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് അദ്നാൻ, ലാംബൂ എന്നീ പേരുകളിൽ അറിയപ്പെടുന്ന മുഹമ്മദ് ഇസ്മായിൽ അൽവി കൊല്ലപ്പെട്ടത്

പുൽവാമയിലെ ഡാച്ചിഗാമിന് കീഴിലുള്ള വനമേഖലയിലെ നാഗ്ബെറാൻ ടാർസാർ ഗ്രാമത്തിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് അദ്നാൻ, ലാംബൂ എന്നീ പേരുകളിൽ അറിയപ്പെടുന്ന മുഹമ്മദ് ഇസ്മായിൽ അൽവി കൊല്ലപ്പെട്ടത്

author-image
WebDesk
New Update
പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത ജെയ്‌ഷെ മുഹമ്മദ് കമാൻഡറും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. 2019ലെ ലെത്പോറ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലുണ്ടായിരുന്ന കമാൻഡർ മസൂദ് അസ്ഹറിന്റെ കുടുംബത്തിൽ നിന്നുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Advertisment

പുൽവാമയിലെ ഡാച്ചിഗാമിന് കീഴിലുള്ള വനമേഖലയിലെ നാഗ്ബെറാൻ ടാർസാർ ഗ്രാമത്തിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് അദ്നാൻ, ലാംബൂ എന്നീ പേരുകളിൽ അറിയപ്പെടുന്ന മുഹമ്മദ് ഇസ്മായിൽ അൽവി കൊല്ലപ്പെട്ടത്.

സൈന്യത്തിനു നേരെ തീവ്രവാദികൾ വെടിവെക്കുകയും സുരക്ഷാ വലയം തകർക്കാൻ ശ്രമിക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റാണ് രണ്ടു തീവ്രാവാദികളും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രണ്ടാമത്തെയാൾ ആരാണെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Advertisment

"മുഹമ്മദ് ഇസ്മായിൽ അൽവി മസൂദ് അസറിന്റെ കുടുംബത്തിൽ നിന്നുമാണ്. ലെത്‌പോറ പുൽവാമ ആക്രമണത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു എന്ന് എൻ‌ഐ‌എ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്," പൊലീസ് പറഞ്ഞു.

Also read: അസം-മിസോറാം അതിർത്തി പ്രശ്നം: നിഷ്പക്ഷ ഏജൻസി അന്വേഷിക്കണമെന്ന് ഹിമാന്ത ബിശ്വ ശർമ

അൽവി സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിൽ വിദഗ്ധനാണെന്നും നിരവധി തീവ്രവാദ ആക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ട് വർഷത്തിലേറെയായി പൊലീസും സൈന്യവും ഇയാൾക്ക് പിന്നാലെയായിരുന്നെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2019 ഫെബ്രുവരി 14നാണ് ശ്രീനഗർ ജമ്മു ദേശീയപാതയിലെ ലെത്‌പോറയിൽ വെച്ചു സ്ഫോടകവസ്തുകൾ നിറച്ച കാർ സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ നാൽപത് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: