ന്യൂഡൽഹി: ജമ്മുകാശ്മീരിലെ സോപൂരിലെ നാതി പോര മേഖലയിൽ രണ്ട് വിഘടനവാദികൾ കൂടി കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ നടന്ന സൈനിക ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. അതേസമയം സ്ഥലത്ത് ഇപ്പോഴും വെടിവയ്പ് തുടരുകയാണെന്നാണ് സൈനിക ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

വടക്കൻ കാശ്മീരിലെ ബാരമുള്ള ജില്ലയിൽ ഒരു വീടിനകത്ത് ഒളിച്ചുനിൽക്കുകയായിരുന്നു വിഘടനവാദികൾ. പുലർച്ചെ 3.30 ഓടെയാണ് വെടിവയ്പ് ആരംഭിച്ചത്.ഹിസ്ബുൾ മുജാഹിദ്ദീൻ കമ്മാന്റർ സബ്‌സർ അഹമ്മദ് ഭട്ടിന്റെ മരണത്തിന് ശേഷം ആദ്യമായാണ് ഇവിടെ വെടിവയ്പും അക്രമങ്ങളും അരങ്ങേറുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ