ശ്രീനഗര്‍: ബുദ്ഗാമിലെ ഹായത്പുരയില് ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. വൈകുന്നേരം ആറ് മണിയോടെ 53 രാഷ്ട്രീയ റൈഫിള്‍സ് സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
സൈനികര്‍ക്ക് പരുക്കേറ്റതായോ മറ്റോ റിപ്പോര്‍ട്ടുകളില്ല. സ്ഥലത്തേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ട്. ചദൂരയിലെ പത്രിഗാമയില് നിന്നുള്ള യൂനി മക്ബൂലാണ് കൊല്ലപ്പെട്ട ഒരു ഭീകരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ ഭീകരന് ആരാണെന്ന് വ്യക്തമായിട്ടില്ല. ഒരു എകെ 47 തോക്കും കുറച്ച് വെടിമരുന്നുകളും സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.