മൈസൂരു: ശക്തമായ കാറ്റിലും മഴയിലും മരം കടകപുഴകി വീണ് മൈസൂരിലെ വൃന്ദാവന്‍ ഗാര്‍ഡനില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ മലയാളികളുമുണ്ട്.

പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീഴുകയും ഗാര്‍ഡനിലെ കൂടാരങ്ങള്‍ തകരുകയുമായിരുന്നു.

മഴക്കൊപ്പം വലിയ ഐസ് കട്ടകളുമുണ്ടായിരുന്നു. ഇത് ശരീരത്തില്‍ വീണും ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാറ്റും മഴയും മൂലം വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ