ന്യൂഡൽഹി: ആഗ്ര നഗരത്തിൽ അടുത്തടുത്ത സമയത്ത് നടന്ന സ്ഫോടനങ്ങൾ പരിഭ്രാന്തി പരത്തി. രണ്ടിടത്തായാണ് ഇന്ന് രാവിലെ സ്ഫോടനങ്ങൾ നടന്നത്. സംഭവത്തിൽ ആർക്കും പരുക്കില്ല. പൊലീസ് പരിശോധന നടന്നുവരികയാണ്.

കന്റോൺമെന്റ് റയിൽവേ സ്റ്റേഷന് സമീപം ഉള്ള ഒരു വീട്ടിലാണ് ആദ്യം സ്ഫോടനം നടന്നത്. വീടിന്റെ ടെറസിൽ പൊട്ടിത്തെറിയുണ്ടായത് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ഇതിന് ശേഷം മുക്കാൽ മണിക്കൂറോളം പിന്നിട്ടപ്പോഴാണ് ഇവിടെ നിന്നും അൽപ്പം മാറി ഒരു മാലിന്യ കൂന്പാരത്തിന് സമീപത്ത് രണ്ടാമത്തെ സ്ഫോടനം നടനന്നത്. മാലിന്യം കൊണ്ടുപോകാൻ ഉപയോഗിച്ച ട്രാക്ടറിലായിരുന്നു സ്ഫോടനം നടന്നത്.

സ്ഫോടനം നടക്കുന്പോൾ രണ്ടിടത്തും ആരും ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കും. അതേസമയം കന്റോൺമെന്റ് റയിൽവേ സ്റ്റേഷനിൽ മേൽവിലാസമില്ലാത്ത ഒരു കത്ത് ലഭിച്ചതായി വിവരം ഉണ്ട്. എന്നാൽ ഇതുവരെ ഇതേപ്പറ്റി സ്ഥിരീകരണം ഇല്ല. ഇവിടെ പൊലീസ് ആളുകളെ ചോദ്യം ചെയ്ത് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ