ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലെ മീമാന്തര്‍ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. സംഭവ സ്ഥലത്തു നിന്നും ആയുധങ്ങളും മറ്റും കണ്ടെത്തിയതായും അധികൃതര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

പുലര്‍ച്ചെയായിരുന്നു സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മൂന്ന് ഭീകരര്‍ ഗ്രാമത്തില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കുല്‍ഗാമിലുണ്ടായ വെടിവയ്പില്‍ മൂന്ന് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചിരുന്നു. വെടിവയ്പില്‍ ഒരു സൈനികനും മരിച്ചിരുന്നു.

അതേസമയം, അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പുണ്ടായി. നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം വെടിവയ്ക്കുകയായിരുന്നു. മോട്ടാര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ചാണ് പാക് സൈന്യം ആക്രമിക്കുന്നത്. നൗഷോറ, മെന്തര്‍, പൂഞ്ച് മേഖലകളിലാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമല്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും ശക്തമായ തിരിച്ചടി നടക്കുന്നുണ്ട്. തിരിച്ചടിയില്‍ അഞ്ച് പാക് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി പാക് സൈനികര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം, വെടിവയ്പ് തുടരുന്ന സാഹചര്യത്തില്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും പ്രദേശ വാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ