കാഠ്മണ്ഡു: നേപ്പാളിലെ കാഞ്ചന്‍ജുംഗ കൊടുമുടി കയറാന്‍ ശ്രമിച്ച രണ്ട് പര്‍വതാരോഹകര്‍ മരിച്ചു. ലോകത്തെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചന്‍ജുംഗ. 48കാരനായ ബിപ്ലബ് ബൈദ്യ, 46കാരനായ കുന്ദല്‍ കണ്‍റാറ് എന്നിവരാണ് മരിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 26,246 അടി ഉയരത്തിലാണ് ഇവര്‍ മരിച്ചത്.

പർവ്വതാരോഹണത്തിന് സഹായിക്കുന്ന കമ്പനിയായ പീക്ക് പ്രൊമോഷണല്‍ ഹൈക്കിങ് കമ്പനിയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. ഇരവരും കൊല്‍ക്കത്ത സ്വദേശികളാണ്. ഈ മാസം അവസാനിക്കുന്ന പര്‍വതാരോഹണ സീസണില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് ഹിമാലയത്തിലെത്തുന്നത്.

സമുദ്രോപരിതലത്തിന് 8000 മീറ്റർ ഉയരെ ദക്ഷിണ ഭാഗത്തുള്ള നാലാം നമ്പർ ടെന്റിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സമുദ്രോപരിതലത്തിന് 8000 മീറ്റർ ഉയരെ ദക്ഷിണ ഭാഗത്തുള്ള നാലാം നമ്പർ ടെന്റിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മാർച്ചിലാണ് പർവ്വതാരോഹണത്തിന്റെ സീസൺ ആരംഭിക്കുന്നത്. ഇത് മെയ് അവസാനത്തോടെ തീരും. സാധാരണ ഇക്കാലയളവിൽ ആറ് പേരാണ് ശരാശരി മരിക്കാറുള്ളത്. കഴിഞ്ഞ സീസണില്‍ ഇത് പത്തായിരുന്നു. അത്യാധുനിക പർവ്വതാരോഹണ ഉപകരണങ്ങൾ ഉണ്ടായിട്ടും കൂടുതൽ പേർ മരിച്ചത് പ്രതികൂല കാലാവസ്ഥ കാരണമാണ്. 2014 ലും 2015 ലും എല്ലാ തരത്തിലും പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഒട്ടനേകം പേർക്ക് അനുമതി നിഷേധിച്ചിരുന്നു.

2014 പർവ്വതാരോഹണത്തിന് അവസരം ലഭിക്കാതിരുന്നവർക്ക് 2019 വരെ എപ്പോൾ വേണമെങ്കിലും കയറാൻ അവസരം ഉണ്ട്. 11000 ഡോളറാണ് മൗണ്ട് എവറസ്റ്റ് കീഴടക്കുന്നതിന് അടക്കേണ്ട ഫീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook