Latest News

ഫീസടക്കാൻ വൈകി; സഹോദരികളുടെ യൂണിഫോം അച്ഛന്റെ മുന്നിൽ വെച്ച് പ്രിൻസിപ്പാൾ അഴിച്ചെടുത്തു

പണം അടയ്ക്കാന്‍ കുറച്ചു സമയം കൂടി സമയം ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാതെ ഇവര്‍ കുട്ടികളുടെ ഡ്രസ് അഴിച്ചു വാങ്ങുകയായിരുന്നു

പാട്ന: യൂണഫോമിന്റെ ഫീസ് അടച്ചില്ലെന്ന പേരില്‍ അധികൃതര്‍ സഹോദരിമാരുടെ യൂണിഫോം അഴിപ്പിച്ച ശേഷം പിതാവിനോടൊപ്പം പറഞ്ഞുവിട്ടു. ബിഹാറിലെ ബഗുസരെ ജില്ലയിലാണ് സംഭവം. നഴ്സറിയിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരോടാണ് സ്കൂള്‍ അധികൃതര്‍ ക്രൂരമായി പെരുമാറിയതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

യൂണിഫോം ഫീസ് അടക്കാനുള്ള തിയതി കഴിഞ്ഞതോടെ പ്രിന്‍സിപ്പാള്‍ കുട്ടികളുടെ അച്ഛനെ വിളിച്ചു വരുത്തുകയായിരുന്നു. പണം അടയ്ക്കാന്‍ കുറച്ചു സമയം കൂടി സമയം ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാതെ ഇവര്‍ കുട്ടികളുടെ ഡ്രസ് അഴിച്ചു വാങ്ങുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട നിലയില്‍ കുട്ടികളെ ഇറക്കി വിടുകയും ചെയ്തു. ഈ നിലയില്‍ മക്കളെയും കൂട്ടി മൂന്നു കിലോ മീറ്റര്‍ നടന്നാണ് പിതാവ് വീട്ടിലെത്തിയത്.

സ്‌കൂള്‍ ഡയറക്ടറെ കണ്ട് പരാതി പറഞ്ഞെങ്കിലും അദ്ദേഹവും അപമാനിക്കുകയായിരുന്നു. അപമാനിതരായ തന്റെ മക്കളെ ഇനിയൊരിക്കലും സ്‌കൂളിലേയ്ക്ക് വിടില്ലെന്നും അച്ഛന്‍ പറയുന്നു. സംഭവത്തിന് ശേഷം കുട്ടികളെ ആരും വീടിന് പുറത്ത് കണ്ടിട്ടില്ല.

പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ അ​ധ്യാ​പി​കയെ​യും സ്കൂ​ൾ ഡ‍​യ​റ​ക്ട​റെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോടതി​യി​ൽ ഹാ​ജരാ​ക്കി​യ ഇ​രു​വ​രേ​യും ജു​ഡീ​ഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Two girls stripped for not paying fees in bihar school principal arrested

Next Story
ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് അശ്ലീല ചേഷ്ട കാണിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com