ന്യൂയോർക്ക്: അമേരിക്കയിലെ കാലിഫോർണിയയിൽ ഉണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബർമെർ പ്ലസ് ബിൽഡിംഗിലുള്ള വർക്ക് ഷോപ്പിൽ മുൻ ജീവനക്കാരൻ നടത്തിയ വെടിവയ്പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ആക്രമണം നടത്തിയ ശേഷം ഇയാൾ ജീവനൊടുക്കിയെന്നും പോലീസ് അറിയിച്ചു. വെടിവെയ്പിൽ ഒരു സുരക്ഷ ജീവനക്കാരനും കൊല്ലപ്പെട്ടു. ജോലി സംബന്ധിച്ചുണ്ടായ തർക്കമാണ് വെടിവെയ്പിൽ കലാശിച്ചതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ