കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ച്, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ പാക് വെടിവയ്പ്. ഇന്ന് പുലർച്ച തുടങ്ങിയ വെടിവെയ്പിൽ സൈനികനും ഭാര്യയും കൊല്ലപ്പെട്ടു. അവധി ആഘോഷിക്കാൻ അതിർത്തിയിൽ എത്തിയതായിരുന്നു ഇവർ. ബന്ദിപ്പൂരിൽ നടന്ന വെടിവെയ്പിൽ രണ്ടു പ്രദേശവാസികൾക്ക് പരുക്കേറ്റു. പാക്കിസ്ഥാൻ മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചുവെന്ന് കരസേന വൃത്തങ്ങൾ പറഞ്ഞു.
ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി കരസേന വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഇപ്പോഴും വെടിവെയ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്. വിഘടനവാദി നേതാവ് ബുർഹാൻ വാനി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ഇതേതുടർന്ന് കശ്മീരിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്ന്.
ഇന്റർനെറ്റ് സൗകര്യങ്ങൾ കശ്മീരിൽ നിരോധിച്ചിരിക്കുകയാണ്. ബുർഹാൻ വാനി അനുസ്മരണ റാലി സംഘടിപ്പിക്കുമെന്ന് വിഘടനവാദി നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ റാലി നടത്താൻ സൈന്യം അനുമതി നൽകിയിട്ടില്ല.