ഐസ്വാള്‍ : ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും സുഹൃതതായ മറ്റൊരു സ്ത്രീയെ മുഖത്ത് ആസിഡ് ഒഴിച്ച് കൊല്ലുകയും ചെയ്ത കേസില്‍ രണ്ടു ബിഎസ്എഫ് ജവാന്മാരെ മിസോറം പൊലീസ് അറസ്റ്റ് ചെയ്തു. ത്രിപുര- ബംഗ്ലാദേശ് അതിര്‍ത്തിയിലെ സില്‍സുരി ജില്ലയിലെ മമിത് ഗ്രാമത്തില്‍ അരങ്ങേറിയെന്നു പറയപ്പെടുന്ന കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന്‍ മമിത് പൊലീസ് സ്റ്റേഷന്‍ സുപ്രിണ്ടന്റ് നാരായണ്‍ താപ്പ അറിയിച്ചു.

ബിഎസ്എഫിലെ 181 ബറ്റാലിയനിലെ രണ്ടു കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല എന്നും പിന്നീട് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച ശേഷം സൈന്യം തന്നെ ഇരുവരേയും പൊലീസിനു കൈമാറുകയായിരുന്നു എന്ന് നാരായണ്‍ താപ്പ പിടിഐയോട് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജൂലൈ പതിനാറിനാണ് ചക്മ സമുദായത്തില്‍ പെട്ട രസ്ത്രീയെ ബിഎസ്എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്തതായ സംഭവം ആരോപിക്കപ്പെടുന്നത്. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാമത്തെ സ്ത്രീയ്ക്ക് നേരെ പിന്നീട് ആസിഡ് ഒഴിച്ചുവെന്നുമാണ് പരാതി.

ബലാത്സംഗത്തിനിരയായ സ്ത്രീ കാട്ടില്‍ മുള ശേഖരിക്കാന്‍ പോയതായിരുന്നു .

ജൂലൈ ഇരുപത്തിരണ്ടാം തീയ്യതിയാണ് രണ്ടാമത്തെ സ്ത്രീയുടെ ജഡം കാട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത് എന്ന് എസ്‌പി പറഞ്ഞു. ഈയടുത്ത് മമിത് പോലീസ് സ്റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ബലാത്സംഗത്തിനിരയായ സ്ത്രീ കുറ്റാരോപിതരെ തിരിച്ചറിയുകയായിരുന്നു എന്നും നാരായണ്‍ താപ്പ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ