ഉത്തരഖണ്ഡിൽ മാരത്തോൺ മത്സരത്തിനിടെ തെരുവു നായ്ക്കളുടെ അക്രമണം. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നൈയ്നിറ്റലിൽ നടന്ന മാരത്തോൺ മത്സരത്തിനിടെയാണ് കായിക താരങ്ങളെ തെരുവ് നായ്ക്കൾ അക്രമിച്ചത്. 2 താരങ്ങൾക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. ഇവർക്ക് പേ വിഷബാധ തടയാനുള്ള കുത്തിവെപ്പ് നൽകി.

നൈനിറ്റാലിലെ മൺസൂൺ മൗണ്ടേയ്ൻ മാരത്തോണിനിടെയാണ് തെരുവ് നായ്ക്കളുടെ അക്രമണം. മാരത്തോൺ മത്സരം 3 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് താരങ്ങളെ നായക്കൂട്ടം ആക്രമിച്ചത്. ലക്ഷ്മൺ സിങ്, അരുൺ അധികാരി എന്ന താരങ്ങൾക്കാണ് നായ്ക്കളുടെ കടിയേറ്റത്. മാരത്തോണിൽ ഒന്നാം നിരയിൽ നിന്നിരുന്ന താരങ്ങൾ ആയിരുന്നു ഇരുവരും. ഇവർക്ക് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല.

നായ തന്നെ പിന്തുടരുന്നത് കണ്ടപ്പോൾ അതിനെ ഓടിക്കാൻ കാണികളോട് പറഞ്ഞിരുന്നുവെന്നും അവർ സഹായിച്ചില്ല എന്നും ലക്ഷ്മൺ സിങ് പറഞ്ഞു. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാലിൽ ഇപ്പോൾ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മാരത്തോണിന്റെ സംഘാടകർ പറഞ്ഞു. ഇതിനിടെ മത്സരത്തിൽ പങ്കെടുത്ത താരത്തിന് നേരെ കുരങ്ങൻമാരുടെ ആക്രമണം ഉണ്ടായി. പ്രമോദ് പട്ടാനി എന്ന താരത്തിനെയാണ് ഓട്ടത്തിനിടെ കുരങ്ങൻ കടിച്ചത്.

കഴിഞ്ഞ 5 മാസത്തിനിടെ നടക്കുന്ന 826 ത്തെ തെരുവ് നായ ആക്രമണമാണ് ഇതെന്ന് നൈനിറ്റാലി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ സ്ഥിരീകരിച്ചു. രാജസ്ഥാനിൽ നിന്ന് എത്തിയ 10 വയസ്സ്കാരിക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ