scorecardresearch
Latest News

ഹെലികോപ്റ്റർ കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി; പൈലറ്റ് മരിച്ചു

സൂര്യ കിരണ്‍ വ്യോമാഭ്യാസ സംഘത്തിന്റെ വിമാനങ്ങളാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത്

ഹെലികോപ്റ്റർ കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി; പൈലറ്റ് മരിച്ചു

ബെംഗളൂരു: വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ ബെംഗളൂരുവില്‍ തകര്‍ന്നു വീണ് ഒരു പൈലറ്റ് മരിച്ചു. സൂര്യ കിരണ്‍ വ്യോമാഭ്യാസ സംഘത്തിന്റെ വിമാനങ്ങളാണ് ഇന്ന് രാവിലെ തകര്‍ന്ന് വീണത്. ബെംഗളൂരുവിലെ യേലാഹങ്ക വ്യോമസേനാ താവളത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇതിന് പിന്നാലെ വ്യോമസേനാ വിഭാഗം അന്വേഷണം ആരംഭിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു പൈലറ്റ് മരിച്ചു. രണ്ടു പൈലറ്റുമാർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. വിമാനത്തിൽ മൂന്നു പൈലറ്റുമാരാണ് ഉണ്ടായിരുന്നത്.

രണ്ട് വിമാനത്തിന്റേയും പൈലറ്റുമാര്‍ സുരക്ഷിതമായി താഴെ ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്. വ്യോമസേനയുടെ എയറോ ഇന്ത്യ ഷോ നാളെ നടക്കാനിരിക്കെയാണ് ഇന്ന് അപകടം ഉണ്ടായത്. നാളത്തെ പരിപാടിയുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. നാളെ മുതല്‍ ഫെബ്രുവരി 24 വരെയാണ് എയറോ ഇന്ത്യ ഷോ നടക്കുന്നത്.

ആയിരക്കണക്കിനാളുകള്‍ നാളത്തെ പരിപാടി കാണാന്‍ എത്തുമെന്നാണ് വ്യോമസേന പ്രതീക്ഷിക്കുന്നത്. 1996 മുതല്‍ ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോ നടക്കുന്നുണ്ട്. 2017 ഫെബ്രുവരിയിലാണ് അവസാനമായി പരിപാടി നടത്തിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Two aircraft of air forces surya kiran aerobatics team crash in bengaluru