scorecardresearch

സർക്കാർ നിർദേശ പ്രകാരം ബ്ലോക്ക് ചെയ്ത ഭൂരിഭാഗം അക്കൗണ്ടുകളും ട്വിറ്റർ പുനസ്ഥാപിച്ചു

കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായ കിസാൻ എക്ത മോർച്ചയുടെയും ബികെയു എക്ത ഉർഗഹാന്റെയും അക്കൗണ്ടുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു

കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായ കിസാൻ എക്ത മോർച്ചയുടെയും ബികെയു എക്ത ഉർഗഹാന്റെയും അക്കൗണ്ടുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു

author-image
WebDesk
New Update
twitter, twitter farmers leaders ban, ട്വിറ്റർ, twitter bans farmer leaders, കേന്ദ്ര സർക്കാർ, the caravan twitter banned, farmers protest, twitter india, indian express news

ന്യൂഡൽഹി: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നിന്നുള്ള നിർദേശപ്രകാരം ട്വിറ്റർ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളിൽ ഭൂരിഭാഗവും തിങ്കളാഴ്ച വൈകിട്ടോടെ പുനസ്ഥാപിച്ചു. വിവാദ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നതടക്കം നിരവധി അക്കൗണ്ടുകളായിരുന്നു ട്വിറ്റർ ബ്ലോക്ക് ചെയ്തത് . നൂറിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത ട്വിറ്റർ 150ഓളം ട്വീറ്റുകളും ഡിലീറ്റ് ചെയ്തിരുന്നു.

Advertisment

കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായ കിസാൻ എക്ത മോർച്ചയുടെയും ബികെയു എക്ത ഉർഗഹാന്റെയും അക്കൗണ്ടുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടു. ഇതിന് പുറമെ മാധ്യമ സ്ഥാപനമായ ദി കാരവന്‍ എന്നിവയുടേതടക്കം നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ രാജ്യത്ത് മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചതിന് പിന്നാലെയാണ് നടപടി.

Also Read: ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, ഹോണിന്റെ ശബ്ദം കൂട്ടിവയ്‌ക്കാം; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂർ

കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍, സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങളടങ്ങിയ പട്ടിക സര്‍ക്കാര്‍ ട്വിറ്ററിന് കൈമാറി എന്നാണ് റിപ്പോര്‍ട്ട്. 'കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ മോദിക്ക് പദ്ധതി' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച അക്കൗണ്ടുകൾക്കാണ് പൂട്ടിട്ടത്.

Advertisment

Also Read: കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാൻ പഞ്ചാബ് മെയിൽ വഴി തിരിച്ചുവിട്ടെന്ന് ആരോപണം

ഇത്തരത്തില്‍ വ്യാജവും പ്രകോപനം സൃഷ്ടിക്കുന്നതുമായ ട്വീറ്റുകള്‍ ചെയ്യുന്ന അക്കൗണ്ടുകള്‍ക്കെതിരെയുള്ള നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി മന്ത്രാലയത്തിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിയമപരമായ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് ഇന്ത്യയില്‍ ഈ അക്കൗണ്ട് തടഞ്ഞിരിക്കുന്നുവെന്നാണ് ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കാണിക്കുന്നത്.

Central Government Twitter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: